|    May 23 Tue, 2017 11:03 am
FLASH NEWS

ഗവര്‍ണറാകാന്‍ തങ്ങള്‍ക്കും യോഗ്യതയുണ്ടെന്ന് ബിജെപിയോട് ശിവസേന

Published : 20th August 2016 | Posted By: mi.ptk

shivasena

മുംബൈ: സഖ്യകക്ഷികളെ മുഴുവന്‍ തഴഞ്ഞ് ബിജെപി നേതാക്കളെമാത്രം ഗവര്‍ണര്‍മാരും ലഫ്.ഗവര്‍ണര്‍മാരുമായി നിയമിക്കുന്നത് എന്തുകൊണ്ടെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തിലാണ് ബിജെപിയോടുള്ള ശിവസേനയുടെ ചോദ്യം. തങ്ങള്‍ ഉള്‍പ്പെടെ തെലുഗുദേശം,ശിരോമണി അകാലിദള്‍ തുടങ്ങിയ എന്‍ഡിഎ സഖ്യകക്ഷികളിലും കഴിവും പരിചയവുമുള്ള നേതാക്കളുണ്ട്. തങ്ങളും ഗവര്‍ണര്‍ പദവി സ്വീകരിക്കാന്‍ ഒരുക്കമാണ്. 280ഓളം എംപിമാരുള്ള പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാകുമ്പോള്‍ സഖ്യകക്ഷികളുടെ രോദനം ആരുകേള്‍ക്കാന്‍ എന്നിങ്ങനെയാണ് സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നത്.
രാഷ്ട്രീയത്തില്‍ നിര്‍ജീവരായി തീര്‍ന്ന വയോധികരെ കുടിയിരുത്തുന്ന കേന്ദ്രമായി രാജ്ഭവന്‍ മാറിയെന്നും സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുമ്പോള്‍ രാഷ്ട്രീയ കരുനീക്കങ്ങളുടെ കേന്ദ്രമായി രാജ്ഭവന്‍ മാറുകയും ചെയ്യുമെന്നും ശിവസേന പരിഹസിക്കുന്നുണ്ട്. കോണ്‍ഗ്രസ് കാലത്തെ ഭരണം തന്നെയാണിപ്പോഴുമെന്നും നരേന്ദ്രമോദിയുടെ കീഴില്‍ ബ്രാന്‍ഡ് മാറുക മാത്രമാണുണ്ടായതെന്നും ‘സാമ്‌ന’യില്‍ പറയുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day