|    Aug 21 Mon, 2017 4:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗവര്‍ണര്‍ വിളിച്ചു വരുത്തിയതും മുഖ്യമന്ത്രി ചെന്നതും ശരിയായില്ല : രമേശ് ചെന്നിത്തല

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തി താക്കീത് ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ ചെന്ന് അതിന് ഇരുന്നു കൊടുത്തതും ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി താക്കീത് ചെയ്യാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നില്ല. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. തെറ്റായ ഒരു കീഴ്‌വഴക്കമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ അന്തഃസത്ത ലംഘിക്കപ്പെടുന്ന വിവരം മുഖ്യമന്ത്രിയും അറിയാതെ പോയത് അദ്ഭുതകരമാണ്. പശ്ചിമബംഗാളില്‍ ഇതേ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജി പോയില്ല എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു എന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഗവര്‍ണറുടെ താക്കീതും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ കണ്ണുരുട്ടലും കൊണ്ട്  വിരണ്ടുപോയ മുഖ്യമന്ത്രി അതിന്റെ ജാള്യത മറയ്ക്കാനാണ് മാധ്യമ പ്രവര്‍ത്തകരുടെ തലയില്‍ കയറിയതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് സബ്‌സിഡി നിര്‍ത്തലാക്കിയത് ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതി സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയാണ് സബ്‌സിഡി പിന്‍വലിച്ചത്. സാധാരാണക്കാരുടെ കുടംബ ബജറ്റിനെ താളം തെറ്റിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല. തലതിരഞ്ഞ നടപടിമൂലം രൂക്ഷമായ വിലക്കയറ്റമുണ്ടാവും. സബ്‌സിഡി ഉള്ള പാചക വാതക സിലിണ്ടറും സബ്‌സിഡി ഇല്ലാത്തവയും തമ്മില്‍ വിലയില്‍ വ്യത്യാസമില്ലാത്ത അവസ്ഥ സംജാതമാക്കിയതിന് പിന്നില്‍ കള്ളക്കളിയുണ്ട്. പുതിയ തീരുമാനം പിന്‍വലിക്കണമെന്നും ചന്നിത്തല ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക