|    Feb 23 Fri, 2018 10:20 am
FLASH NEWS

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു ശാസിച്ചു: തിരുവഞ്ചൂര്‍

Published : 2nd August 2017 | Posted By: fsq

 

പത്തനംതിട്ട: നഴ്‌സറി സ്‌കൂളില്‍ കുട്ടി ഇരിക്കുന്ന പോലെ ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മുന്നില്‍ ഇരിക്കേണ്ടി വന്നത് മലയാളികള്‍ക്കാകെ അപമാനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പത്തനംതിട്ട ഡിസിസി ബിജെപിയുടെ  അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട് സംഘടിപ്പിച്ച പോസ്റ്റാഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ വിളിച്ച് ശാസിക്കേണ്ട ഒരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടായത് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതുകൊണ്ടാണ്. ഭയപ്പടില്ലാതെ മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഭരണത്തിന്റെ കടിഞ്ഞാണ്‍ പിണറായിയുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടതിനാലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ശാസിക്കാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയ സംഭവത്തെപ്പറ്റിയും തിരുവഞ്ചൂര്‍ പ്രസംഗത്തില്‍  രൂക്ഷമായി വിമര്‍ശിച്ചു. പിണറായി വിജയന് മാധ്യമ പ്രവര്‍ത്തകരോട് മാത്രമാണ് പ്രതിഷേധം ഉള്ളതെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ്് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss