|    Oct 20 Fri, 2017 4:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗവര്‍ണര്‍ പദവി എടുത്തുകളയണം: നിതീഷ് കുമാര്‍

Published : 17th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് നിതീഷ് ഇക്കാര്യം പറഞ്ഞത്.
അരുണാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട കേസില്‍ സുപ്രിംകോടതി, ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിതീഷിന്റെ പ്രതികരണം.
ഗവര്‍ണറെ നിയമിക്കുന്നതിനും നീക്കുന്നതിനും മുഖ്യമന്ത്രിക്ക് പങ്കുണ്ടാവണം. നിലവിലെ ഫെഡറല്‍ ജനാധിപത്യ ഘടനയില്‍ ഗവര്‍ണര്‍ പദവി തുടരുന്നതിന് ന്യായീകരണമില്ല. അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക