|    Mar 24 Fri, 2017 7:47 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗള്‍ഫ് സുരക്ഷാ ഫോറത്തിനു ദോഹ വേദിയാകും

Published : 13th August 2016 | Posted By: SMR

ദോഹ:  പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ രക്ഷാധികാരത്തില്‍ ഗള്‍ഫ് സുരക്ഷാ ഫോറം ഒക്ടോബര്‍ 30, 31 തിയ്യതികളില്‍ ദോഹയില്‍ നടക്കും. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിങും യൂറോപ്യന്‍ കമ്പനി ഫോര്‍ പെട്രോ കണ്‍സള്‍ട്ടിങും ചേര്‍ന്നാണ് ഫോറം സംഘടിപ്പിക്കുന്നത്.
പശ്ചിമേഷ്യയിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖര്‍ ഫോറത്തില്‍ ഒരുമിച്ചുകൂടും. സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളായിരിക്കും ഫോറത്തില്‍ ചര്‍ച്ച ചെയ്യുക. വിജയകരമായ സുരക്ഷാ പരീക്ഷണങ്ങളും ഫോറത്തില്‍ പങ്കുവയ്ക്കും.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക