|    Oct 23 Mon, 2017 7:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട് : കേന്ദ്രം

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ ചര്‍ച്ചകളിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ഭിന്നതകള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജ്യസഭയെ അറിയിച്ചു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ല എന്നതിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.  ഇന്ത്യക്ക് എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക