|    Dec 13 Thu, 2018 6:29 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗള്‍ഫ്-കണ്ണൂര്‍ യാത്രക്കായി പ്രവാസികളുടെ തിരക്ക് ടിക്കറ്റിന് അര ലക്ഷം രൂപ

Published : 14th November 2018 | Posted By: ke

ദുബയ്: ഗള്‍ഫില്‍ നിന്നും കണ്ണൂരിലെ പുതിയ വിമാനത്താവളത്തിലേക്ക് പറക്കാന്‍ പ്രവാസികളുടെ വന്‍ തിരക്ക്. ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ട്രാവല്‍ ഏജന്‍സികളിലൂടെയും മറ്റും ടിക്കറ്റ് അന്യേഷണം ആരംഭിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് 12 മണിക്കാണ് അടുത്ത മാസം 9 ന് ആരംഭിക്കുന്ന വിമാനത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത്. ബുക്കിംഗ് തുടങ്ങിയ ഉടനെ തന്നെ കണ്ണൂരില്‍ നിന്നും അബുദബിയിലേക്കുള്ള വിമാന ടിക്കറ്റ് വിറ്റു തീര്‍ന്നു. ഉല്‍ഘാടന ദിവസം അബുദബിയില്‍ നിന്നും കണ്ണൂരിലേക്കുള്ള തിരിച്ചുള്ള വിമാനത്തിന് 50000 രൂപയാണ് നിരക്ക്. അന്നേ ദിവസം അബുദബിയില്‍ നിന്നും കോഴിക്കേട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിന് 10,000 രൂപ മാത്രമാണുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇരട്ടി മധുരമാണ് അബുദബിക്ക് സമ്മര്‍പ്പിക്കുന്നത് എയര്‍ ഇന്ത്യ എക്‌സപ്രസ്സിന്റെ ആദ്യത്തെ കന്നിയാത്ര 2005 ഏപ്രില്‍ 29 കൊച്ചിയില്‍ നിന്നും അബുദബിയിലേക്കായിരുന്നു. അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര വ്യാമായാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അടക്കമുള്ള പ്രമുഖ ഉന്നത വ്യക്തികളുമായി വന്നെത്തിയ വിമാനത്തിന് പ്രവാസികളുടെ വന്‍ സ്വീകരണമാണ് എതിരേറ്റിരുന്നത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ വിമാനത്തിന് വലിയ സ്വീകരണമൊന്നും ഉണ്ടാകില്ലെന്നാണ് എക്‌സ്പ്രസ്സ് വക്താക്കള്‍ സൂചിപ്പിക്കുന്നത്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് അബുദബി-കണ്ണൂര്‍ സര്‍വ്വീസ്. റിയാദില്‍ നിന്നും തിങ്കള്‍, വെള്ളി, ശനി ദിവസങ്ങളില്‍ നിന്നും ദോഹയില്‍ നിന്നും തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണ് സര്‍വ്വീസ്. ശീതകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അല്ലാത്ത ഒരു വിമാനവും സര്‍വ്വീസ് നടത്താനുള്ള തയ്യാറെടുപ്പെടുത്തിട്ടില്ല. വേനല്‍ക്കാല സര്‍വ്വീസില്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് അടക്കമുള്ള വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. വിദേശ രാജ്യ വിമാനങ്ങള്‍ക്ക് അടുത്തൊന്നും ഉടനെ അനുമതി ലഭിക്കില്ല. പുതിയ വിമാനത്താവളം ആരംഭിക്കുന്നതോടെ കണ്ണൂരിന് പുറമെ കാസര്‍കോട്, വടകര അടക്കമുള്ളവര്‍ക്കും കിഴക്കന്‍ കര്‍ണ്ണാടക പ്രദേശമായ കുടക്, വീരാജ്‌പേട്ട തുടങ്ങിയ ഭാഗത്തുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss