|    Oct 23 Tue, 2018 12:46 pm
FLASH NEWS

ഗള്‍ഫില്‍ 50 കോടി തട്ടിയെന്ന് കുമരനല്ലൂര്‍ സ്വദേശിക്കെതിരേ പരാതി

Published : 9th September 2017 | Posted By: fsq

 

ആനക്കര: മലയാളികളില്‍ നിന്നും അറബികളില്‍ നിന്നുമായി 50കോടി രൂപ തട്ടിയെടുത്തെന്ന് കുമരനല്ലൂര്‍ സ്വദേശിയായ യുവാവിനെതിരെ ദു ബൈ പോലിസില്‍ പരാതി. കുമരനല്ലൂര്‍ തൊഴുപുറത്ത് സനൂപിനെതിരെയാണ് മലയാളികളും വിദേശിയരുമുള്‍പ്പെടെയുള്ളവര്‍ ദുബൈ പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദുബൈയിലെ ശൈഖ് സായിദ് റോഡിലെ ഒരു ഐടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സനൂപ് സ്വന്തമായി ബിസിനസ് തുടങ്ങാനെന്ന പേരിലാണ് തൊഴിലുടമയില്‍ നിന്ന് ആദ്യം പണം വാങ്ങിയത്. നാല് ലക്ഷം ദിര്‍ഹമാണ് ആദ്യം നല്‍കിയത് പിന്നീട് ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായ് 300 ലക്ഷത്തോളം ദിര്‍ഹം കൈപ്പറ്റി. ഇതിന് പകരമായി എല്ലാവര്‍ക്കും ചെക്കുകളും ആദ്യ ഘട്ടത്തില്‍ ലാഭ വിഹിതവും നല്‍കിയിരുന്നു. കഴിഞ്ഞ മാസം ബന്ധു അത്യാസന്ന നിലയിലാണെന്ന് പറഞ്ഞ് കുടുംബ സമേതം നാട്ടിലേക്ക് മടങ്ങിയ സനൂപിനെ പിന്നീട് ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. ഫേസ്ബുക്ക് അക്കൗണ്ട് ഡിആക്ടീവ് ആവുകയും ചെയ്തു. അതേ സമയം, സനൂപിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തൃത്താല പോലിസിലും പരാതി നല്‍കിയിട്ടുണ്ട്. ഈട് നല്‍കിയ ചെക്കുകള്‍ പണമില്ലെന്നു കാണിച്ച് ബാങ്കില്‍ നിന്ന് മടങ്ങിയതോടെയാണ് ഇയാള്‍ക്കെതിരേ ദുബൈ പോലിസില്‍ പരാതി ലഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss