|    Jan 19 Thu, 2017 2:10 pm
FLASH NEWS

ഗള്‍ഫില്‍ പോകുന്ന യുവാവിന്റെ പക്കല്‍ കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ചവര്‍ പിടിയിലായി

Published : 26th July 2016 | Posted By: G.A.G

കാസര്‍കോട് : ഗള്‍ഫിലേക്ക് പോകുന്ന യുവാവിന്റെ പക്കല്‍ കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ കാസര്‍കോട്ട് പോലിസ് പിടിയിലായി. ഇവരില്‍ നിന്ന് മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ബേഡകം തലേക്കുന്ന് ഹൗസില്‍ ബി എച് അസീസ് (29), ബേക്കല്‍ അനസ് മന്‍സിലില്‍ ഇബ്രാഹിം ഖലീല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബണ്ടിച്ചാല്‍ മൊട്ടയില്‍ ഹൗസ് ഉമര്‍ഫാറുഖ് (29) പോലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. മംഗലാപുരം വിമാനത്താവളം വഴി ഗള്‍ഫിലേക്ക് പോവുകയായിരുന്ന ഉമര്‍ഫാറുഖിന്റെ പക്കല്‍ കഞ്ചാവ് കൊടുത്തയക്കാനായിരുന്നു പദ്ധതി.ഉമര്‍ഫാറുഖ് മൂന്നുപ്രാവശ്യം സന്ദര്‍ശകവിസയില്‍ ഗള്‍ഫില്‍ പോയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ഇന്നലെ വൈകീട്ട് ആറരയോടെ ചന്ദ്രഗിരി ജങ്ഷനിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഫോക്‌സ്‌വാഗണ്‍ കാറും പോലിസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണപ്പൊതിയെന്ന പേരില്‍ കാര്‍ബണ്‍പേപ്പറില്‍ പൊതിഞ്ഞാണ് പരിശോധനാസംവിധാനങ്ങളില്‍ കുടുങ്ങാതെ ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 899 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക