|    Jul 25 Tue, 2017 12:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ഗള്‍ഫിലേക്ക് സ്ത്രീകളുടെ റിക്രൂട്ട്‌മെന്റ്: നടപടിയെടുക്കും’

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ചൂഷണം ചെയ്യുന്ന അനധികൃത ഏജന്‍സികള്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ടി വി രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായിയായണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരകളായവരെ സഹായിക്കുന്നതിന് വിദേശരാജ്യങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കുന്നകാര്യം കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത ചില ഏജന്‍സികള്‍ വന്‍തുക ഈടാക്കി വ്യാജ ജോലി വാഗ്ദാനം ചെയ്താണ് കേരളത്തില്‍നിന്ന് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക