|    May 23 Tue, 2017 10:57 am
FLASH NEWS

ഗള്‍ഫിലേക്ക് പോയ യുവാവിനെ കാണാതായി: ഭാര്യ പരാതി നല്‍കി

Published : 8th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: മൂന്നുവര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയ ഗൃഹനാഥനെ കാണാതായതായി ഭാര്യ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. ഹൊസ്ദുര്‍ഗ് കടപ്പുറം കണ്ടത്തില്‍ യുപി സ്‌കൂളിന് സമീപം അക്കരമ്മല്‍ ഹൗസില്‍ താമസിക്കുന്ന കെ എച്ച് മറിയമാണ് പരാതിനല്‍കിയത്. ഇവരുടെ ഭര്‍ത്താവ് ചേരക്കാടത്ത് മുത്തലിബ് മൂന്ന് വര്‍ഷം മുമ്പ്  ഗള്‍ഫിലേക്ക് പോയതായിരുന്നു. അബൂദബിയില്‍ കപ്പലില്‍ ജോലി ചെയ്ത് വന്ന മുത്തലിബ് അവിടെ നിന്നും മൂന്നുമാസം കൂടുമ്പോള്‍ നാട്ടില്‍ വരാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാവിനെ കുറിച്ച് വിവരമൊന്നുമില്ല. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day