|    Mar 25 Sat, 2017 5:25 pm
FLASH NEWS

ഗള്‍ഫിലേക്ക് ചരസ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Published : 11th August 2016 | Posted By: SMR

കാസര്‍കോട്: ഗള്‍ഫിലെ സുഹൃത്തിന് ചരസ് എത്തിക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് അറസ്റ്റില്‍. തളങ്കരയിലെ ബാവ ഹബീബാ(38)ണ് അറസ്റ്റിലായത്. തളങ്കരയിലെ അബ്ദുര്‍റസാഖ് സനാഫിന്റെ പരാതിയിലാണ് കേസ്. സംഭവത്തില്‍ അറഫാത്ത്, നിസാം എന്ന ഇജ്ജു എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തി
ട്ടുണ്ട്.
കഴിഞ്ഞ നാലിന് രാവിലെ ഗള്‍ഫിലുള്ള സുഹൃത്ത് സനാഫിന് ഏല്‍പിക്കാനായി നിസാം എന്ന ഇജ്ജുവിന്റെ കൈവശം രണ്ടു ജോഡി പാന്റ്‌സും ഷര്‍ട്ടും 2000 രൂപയും കൊടുത്തുവിട്ടിരുന്നു. സംശയം തോന്നി സനാഫ് പൊതി അഴിച്ചുനോക്കിയപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ അഞ്ചുഗ്രാം ചരസ് കണ്ടെത്തിയത്. ഉടന്‍ പോലിസിന് കൈമാറുകയായിരുന്നു. ചരസ് നിസാമിന്റെ കൈവശം കൊടുത്തത് ബാവ ഹബീബാണെന്ന് പോലിസ് പറഞ്ഞു. ബാവ ഹബീബ് പുതുതായി ഇറങ്ങുന്ന ഒരു സിനിമയില്‍ വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക