|    Jan 23 Mon, 2017 1:56 pm
FLASH NEWS

ഗള്‍ഫിലേക്കു കടത്താന്‍ ശ്രമം; മൂന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Published : 27th July 2016 | Posted By: SMR

കാസര്‍കോട്: ഗള്‍ഫിലേക്ക് കടത്താനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന മൂന്നരക്കിലോ കഞ്ചാവുമായി രണ്ടുപേരെ ആന്റി നാര്‍ക്കോട്ടിക് സെല്‍ പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു.
ബേഡകം തലേക്കുന്നില്‍ ഹൗസിലെ ബി എച്ച് അസീസ്(29), ബേക്കല്‍ അനസ് മന്‍സിലിലെ ഇബ്രാഹിം ഖലീല്‍(29) എന്നിവരെയാണ് ചന്ദ്രഗിരി ജങ്ഷനില്‍വച്ച് അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന ബെണ്ടിച്ചാല്‍ മൊട്ടയില്‍ ഹൗസിലെ ഉമ്മര്‍ ഫാറൂഖ് (20) ഓടി രക്ഷപ്പെട്ടതായി പോലിസ് അറിയിച്ചു. മംഗളൂരു വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എസ്‌ഐ രജിത്ത് രവീന്ദ്രന്‍, വിദ്യാനഗര്‍ എസ്‌ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വോള്‍ക്‌സ് വാഗണ്‍ കാറില്‍ നിന്നു കഞ്ചാവ് പിടികൂടിയത്.
കാറിന്റെ മുന്‍സീറ്റിലിരിക്കുകയായിരുന്ന ഉമ്മര്‍ഫാറൂഖിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് കഞ്ചാവുപൊതി കണ്ടെത്തിയത്. ഉമ്മര്‍ ഫാറൂഖ് ദുബയിലേക്ക് രാത്രി 11നുള്ള ജെറ്റ് എയര്‍വേസില്‍ പോവാനാണു പുറപ്പെട്ടതെന്ന് അറസ്റ്റിലായവര്‍ പോലിസിനോട് പറഞ്ഞു. പരിശോധനയ്ക്കിടയില്‍ ഉമ്മര്‍ ഫാറൂഖ് പോലിസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്രതികളെയും കാറും കഞ്ചാവും കസ്റ്റഡിയിലെടുത്തു. ഉമ്മര്‍ ഫാറൂഖിന്റെ ബാഗില്‍ നിന്ന് പാസ്‌പോര്‍ട്ട് കോപ്പിയും ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റും കണ്ടെത്തി.
ഇയാള്‍ നേരത്തെ മൂന്നുതവണ ദുബയില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി പോലിസ് പറഞ്ഞു. കഞ്ചാവ് വിമാനത്താവളത്തിലെ പരിശോധനാ സ്‌ക്രീനില്‍ തെളിയാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പര്‍ പൊതിഞ്ഞിരുന്നു. യുവാക്കളെ ഉപയോഗിച്ച് ഗള്‍ഫിലേക്കു വ്യാപകമായി കഞ്ചാവ്, ലഹരി സാധനങ്ങള്‍ കടത്തുന്ന സംഘം സജീവമായതായി പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക