|    Sep 20 Thu, 2018 9:45 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗള്‍ഫിലും യൂറോപ്പിലുംബലിപെരുന്നാള്‍ ആഘോഷിച്ചു

Published : 22nd August 2018 | Posted By: kasim kzm

അബൂദബി: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി മലയാളികള്‍ ഈദ് ആഘോഷിച്ചു. യുഎഇയിലെ സ്വദേശികളും ലോക രാജ്യങ്ങളില്‍നിന്നുള്ള വിദേശികളും ഈദാഘോഷത്തിനൊരുങ്ങുമ്പോഴും കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രവാസി മലയാളികളും ആഘോഷപ്പൊലിമകളൊന്നുമില്ലാതെയാണ് ഇക്കുറി ഈദുല്‍ അസ്ഹ ആഘോഷിച്ചത്. അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ മാത്രം വാങ്ങി പലരും ആഘോഷം ചുരുക്കി. അബൂദബിയിലെ മിന പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ ഈന്തപ്പഴം, സ്വീറ്റ്‌സ് മാര്‍ക്കറ്റുകളിലാണ് ഏറ്റവുമധികം തിരക്കനുഭവപ്പെട്ടത്. ഈദ് സമ്മാനമായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വൈവിധ്യമാര്‍ന്ന പഴങ്ങള്‍ സമ്മാനിക്കാന്‍ വിപണിയിലെത്തിയവരില്‍ അധികവും സ്വദേശികളായിരുന്നു. മധുര പലഹാര മാര്‍ക്കറ്റിലും ഈന്തപ്പഴ വിപണികളിലും വിദേശികളുടെ തിരക്ക് വര്‍ധിച്ചു. അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ കേരളത്തിലെ പ്രളയ ദുരിതത്തില്‍ ഇത്തവണ ഈദാഘോഷവും ഓണാഘോഷവും ഇല്ല. ആഘോഷത്തിനു പറ്റുന്ന സാഹചര്യത്തിലല്ല സെന്ററിലെ അംഗങ്ങളെന്നു ഭാരവാഹികള്‍ പറഞ്ഞു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലും രാവിലെ ആറുമണിയോടെ പെരുന്നാള്‍ ന—മസ്‌കാരങ്ങള്‍ നടന്നു. ദുബയ് അല്‍ഖൂസ് അല്‍മനാര്‍ ഈദ് ഗാഹില്‍ മൗലവി അബ്ദുസ്സലാം മോങ്ങവും ഷാര്‍ജ അല്‍ഷാബ് വില്ലേജ് സ്‌റ്റേഡിയത്തിലെ ഈദ് ഗാഹിന് ഹുസയ്ന്‍ സലഫിയും നേതൃത്വം നല്‍കി.ബ്രിട്ടന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും ഇന്നലെയായിരുന്നു ബലിപെരുന്നാള്‍. യുകെയിലെ മേരിലാന്‍ഡില്‍ ഒരുക്കിയ ഈദ്ഗാഹില്‍ നിരവധി പേര്‍ പങ്കെടുത്തു. രാജ്യത്ത് മറ്റിടങ്ങളിലും ഇദ്ഗാഹുകള്‍ ഒരുക്കിയിരുന്നു. സൗദി അറേബ്യയുടെ ചന്ദ്ര€മാസ കലണ്ടര്‍ പിന്‍തുടരുന്ന രാജ്യങ്ങളിലെലല്ലാം ഇന്നലെയായിരുന്നു ബലി പെരുന്നാള്‍. അഫ്ഗാനിസ്താന്‍ ഉള്‍പ്പടെ ചില ഏഷ്യന്‍ രാജ്യങ്ങളും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss