|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗര്‍വ്വോടു കൂടിയുള്ള തല്‍സ്ഥിതി റിപോര്‍ട്ട് നിര്‍ത്തണം

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍വിചാരമില്ലാതെയും ഗര്‍വോടു കൂടിയും തല്‍സ്ഥിതി റിപോര്‍ട്ട് ഫയല്‍ചെയ്യുന്നതില്‍ നിന്ന് ഡല്‍ഹി പോലിസ് പിന്‍മാറണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിനെതിരായ കോടതിയലക്ഷ്യ നടപടി ഒഴിവാക്കിക്കൊണ്ട് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, സംഗീത ദിന്‍ഗ്ര സെഗാള്‍ എന്നിവ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഈ കോടതി മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാനുള്ള കേസുകളുടെ നടപടി ക്രമങ്ങളില്‍ പ്രതികരിക്കുമ്പോള്‍, ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫിസറും ഡല്‍ഹി പോലിസിലെ മറ്റു ഉദ്യോഗസ്ഥരും മതിയായ മുന്‍കരുതലും ശ്രദ്ധയും ജാഗ്രതയും കാണിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.
ഫേസ്ബുക്കില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി നല്‍കിയ പരാതിയില്‍ മനോജ് കുമാര്‍ എന്ന പോലിസ് ഉദ്യോഗസ്ഥന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss