|    Feb 20 Tue, 2018 5:41 am
FLASH NEWS
Home   >  Kerala   >  

ഗര്‍ഭിണി മരിച്ചു; തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

Published : 26th December 2017 | Posted By: G.A.G

തലശ്ശേരി: ഗര്‍ഭിണിയായ യുവതി മരിച്ചത് ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷത്തിനിടയാക്കി. വട്ടിപ്രം സ്വദേശിനി രമ്യ(26) യാണ് മരിച്ചത്. ഗര്‍ഭസ്ഥശിശുവും മരിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.

രമ്യയുമായി വാഹനമെത്തിയപ്പോള്‍ ആശുപത്രിയിലെ ഐസിയുവിന്റെ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. മാത്രമല്ല നേഴ്‌സ്മാര്‍ ആരുമുണ്ടായില്ല. ഇതേ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും സമരം ചെയ്യുകയും ചെയ്തു. രാവിലെ സ്ഥലം എംഎല്‍എ എ.എന്‍ ഷംസീറും ആശുപത്രി സൂപ്രണ്ടും ബന്ധുക്കളുമായി ചര്‍ച്ച നടത്തി കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss