|    Apr 24 Mon, 2017 10:35 pm
FLASH NEWS

ഗര്‍ഭിണി ആശുപത്രിയില്‍ മരിച്ചു; അനാസ്ഥയെന്ന് ബന്ധുക്കള്‍

Published : 25th October 2016 | Posted By: SMR

തലശ്ശേരി: ചികില്‍സയ്‌ക്കെത്തിയ പൂര്‍ണഗര്‍ഭിണി ജനറല്‍ ആശുപത്രിയില്‍ മരിച്ചു. കാക്കയങ്ങാട് പിഞ്ഞാണിച്ചാലില്‍ ഉളിപ്പടി വെള്ളക്കോട് ബിന്ദു(37)വാണ് ഞായറാഴ്ച രാത്രി പ്രസവ വാര്‍ഡില്‍ മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും തലശ്ശേരി പോലിസിനും പരാതി നല്‍കി. കാക്കയങ്ങാട് സ്വദേശി ബിനുവിന്റെ ഭാര്യയാണ്.
നാലാമത്തെ പ്രസവത്തിനായി ഡോക്ടറെ കാണാന്‍ എത്തിയ ബിന്ദുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായ ബന്ധു പുറത്തുപോയി മിനിറ്റുകള്‍ക്കകം ബിന്ദു മരിച്ചതായി ഫോണില്‍ വിവരം ലഭിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭസ്ഥശിശുവും മരിച്ചു.
പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തങ്കപ്പന്‍-ജാനകി ദമ്പതികളുടെ മകളാണ്. വിദ്യാര്‍ഥികളായ ലിജിന്‍, ലിബിന്‍, ലിജിന എന്നിവര്‍ മക്കളാണ്. സഹോദരന്‍: പ്രശാന്ത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day