|    Oct 20 Fri, 2017 6:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗര്‍ഭിണിയെ നഗ്നയാക്കി നടത്തി

Published : 10th February 2016 | Posted By: SMR

വാറങ്കല്‍(തെലങ്കാന): ഗര്‍ഭിണിയെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുടെ ബന്ധു നഗ്നയാക്കി റോഡിലൂടെ നടത്തി. വര്‍ധനാപേട് മണ്ഡലത്തിലാണ് സംഭവം. സ്വരൂപ എന്ന സ്ത്രീയെ വിവാഹം ചെയ്ത രവി എന്നയാള്‍ രഹസ്യമായ മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്തിരുന്നു. രണ്ടാം ഭാര്യയോടൊപ്പം താമസിക്കുന്ന രവി തനിക്കും മക്കള്‍ക്കും 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യഭാര്യ സ്വരൂപ ഗ്രാമപ്പഞ്ചായത്ത് അധികൃതരെ സമീപ്പിച്ചു. പഞ്ചായത്ത് ഇവരുടെ കേസ് പരിഗണിക്കുന്നതിനിടെ രവിയും സ്വരൂപയും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായി. ഈ സമയം അവിടെയുണ്ടായിരുന്ന രണ്ടാം ഭാര്യ രവിക്ക് അനുകൂലമായി സംസാരിച്ചു. തുടര്‍ന്ന് രവിയെയും രണ്ടാം ഭാര്യയേയും സ്വരൂപയുടെ ബന്ധു ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക