|    Mar 23 Thu, 2017 11:54 am
FLASH NEWS

ഗര്‍ഭിണിയെ കൊലപ്പെടുത്തിയ സംഭവം: പ്രതിക്ക് ജീവപര്യന്തം

Published : 8th October 2016 | Posted By: SMR

കല്‍പ്പറ്റ: പുല്‍പ്പള്ളി പാക്കത്തെ പ്രമാദമായ അംബിക വധക്കേസ് പ്രതി പാക്കം നരിവയല്‍മുക്ക് കോളനിയിലെ ശ്രീജു(27)വിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഡോ. വി വിജയകുമാറാണ് ശിക്ഷ വിധിച്ചത്. 302 വകുപ്പുപ്രകാരം ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷ വിധിച്ചു.
201ാം വകുപ്പുപ്രകാരം നാലുവര്‍ഷം കഠിനതടവ്, 15000 രൂപ പിഴ, വൈദ്യുതാഘാതമേല്‍പ്പിച്ചു കൊലപ്പെടുത്തിയതിന് വൈദ്യുത നിയമലംഘനത്തിന് മൂന്നുവര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു. പിഴസംഖ്യ ഈടാക്കിയാല്‍ അംബികയുടെ മകന് നല്‍കണം.
മകന്റെ പുനരധിവാസം ഉറപ്പുവരുത്താന്‍ വയനാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. പ്രതിയുടെ പ്രായവും പട്ടികവര്‍ഗക്കാരനാണെന്ന കാര്യവും പരിഗണിച്ച് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം നിരാകരിച്ച് ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം നരിവയല്‍മുക്ക് കോളനിയില്‍ അംബിക(20)യുടെ മൃതദേഹം 2014 ആഗസ്ത് 10ന് ഉച്ചയോടെയാണ് കോളനിക്ക് സമീപത്തെ വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.
അംബിക അയല്‍വാസിയായ പ്രതിയുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കുമെന്ന് യുവതി അമ്മയോട് പറഞ്ഞിരുന്നു. അംബികയെ കാണാതായതിനെ തുടര്‍ന്ന് അമ്മ ബിന്ദു ആഗസ്ത് എട്ടിന് പുല്‍പ്പള്ളി പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീജുവിനെ അറസ്റ്റ് ചെയ്തത്.

(Visited 22 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക