|    Oct 22 Mon, 2018 6:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗര്‍ഭിണിയെ കൊന്ന സംഭവം: പ്രതി കസ്റ്റഡിയില്‍

Published : 5th August 2016 | Posted By: SMR

കോട്ടയം: അതിരമ്പുഴയില്‍ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി റബര്‍തോട്ടത്തില്‍ ഉപേഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പോലിസ് കസ്റ്റഡിയില്‍. ഈരാറ്റുപേട്ട സ്വദേശിയും അമ്മഞ്ചേരിയില്‍ കന്നുകുളം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്നയാളുമായ യൂസഫിനെ(38)യാണു പോലിസ് കസ്റ്റഡിയിലെടുത്തതെന്നു സൂചന. അയല്‍വാസിയായ അമ്മഞ്ചേരി കന്നുകുളം തമ്പാന്റെ മകള്‍ അശ്വതി (21)യാണു കൊല്ലപ്പെട്ടത്.
അവിഹിത ഗര്‍ഭത്തെത്തുടര്‍ന്ന് അശ്വതിയും യുസഫും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിവരം. യുസഫ് മൂന്നു വര്‍ഷമായി അമ്മഞ്ചേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ്. റിയല്‍എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയും ഡ്രൈവറായി  ജോലി ചെയ്യുകയുമായിരുന്നു. ഇയാളുടെ ഭാര്യ ഗള്‍ഫിലാണ്. തൊട്ടടുത്ത് താമസിക്കുന്ന അശ്വതിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നുവത്രേ. തുടര്‍ന്ന്, അശ്വതി ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ പണം നല്‍കിയെങ്കിലും യുവതി വഴങ്ങിയില്ല.
പലയിടങ്ങളിലായി മാറ്റിപ്പാര്‍പ്പിക്കാന്‍ മുന്‍കൈയെടുത്തത് യൂസഫാണ്. ജോലിക്കു പോവുന്നുവെന്നു പറഞ്ഞാണ് യുവതി എട്ടുമാസം മുമ്പ് വീട്ടില്‍നിന്നിറങ്ങിയത്. ആദ്യം കോഴഞ്ചേരിയില്‍ ഒരു ബന്ധുവീട്ടില്‍ എത്തിയിരുന്നു. ഇവിടെനിന്നു ബന്ധുക്കളോട് പറയാതെ മുങ്ങിയതിനെത്തുടര്‍ന്ന് ഇവര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം യുവതി യൂസഫിന്റെ വീട്ടില്‍ വീണ്ടുമെത്തി. യൂസഫ് യുവതിയെ ഒരുമാസത്തോളം സ്വന്തം വീട്ടില്‍നിന്ന് പുറത്തിറക്കാതെ താമസിപ്പിച്ചു. ഇതിനിടെ, 31ന് രാത്രി ഇരുവരും തമ്മില്‍ ബഹളമുണ്ടാവുകയും പിന്നോട്ടു പിടിച്ചുതള്ളിയപ്പോള്‍ തല ഭിത്തിയിലിടിച്ച്  മരണം സംഭവിക്കുകയുമായിരുന്നു. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം വിജനമായ റബര്‍തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. സുഹൃത്തുക്കളെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ മുണ്ടക്കയത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss