|    Dec 11 Tue, 2018 11:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗര്‍ഭിണിയുടെ രക്ഷകനായി അരുണാചല്‍ ഗവര്‍ണര്‍

Published : 1st December 2018 | Posted By: kasim kzm

ഇറ്റാനഗര്‍: അടിയന്തര ശുശ്രൂഷ ആവശ്യമായ ഗര്‍ഭിണിയെ സ്വന്തം ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച് അരുണാചല്‍പ്രദേശ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ (റിട്ട.) ബി ഡി മിശ്ര കാരുണ്യത്തിന്റെ മാതൃകയായി. ബുധനാഴ്ചയാണു സംഭവം.
തേസ്പൂരില്‍ ഇറങ്ങിയ ഗവര്‍ണറുടെ ഹെലികോപ്റ്ററിന് ഇന്ധനം നിറച്ച ശേഷം സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടു. ഗവര്‍ണര്‍ വ്യോമസേനയുടെ മറ്റൊരു കോപ്റ്ററില്‍ ഇറ്റാനഗറിലേക്ക് പറക്കാനിരിക്കെയാണ് അദ്ദേഹം യുവതിയുടെ പ്രസവവേദന അറിഞ്ഞത്. ഉടന്‍ ഗവര്‍ണര്‍ അവരെയും ഭര്‍ത്താവിനെയും ആ ഹെലികോപ്റ്ററില്‍ ആദ്യം ഇറ്റാനഗറിലേക്കയച്ചു. മറ്റൊരു കോപ്റ്ററിലാണ് അദ്ദേഹം പിന്നീട് ഇറ്റാനഗറിലെത്തിയത്.
യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഇറ്റാനഗറിലെ രാജ്ഭവന്‍ ഹെലിപാഡില്‍ അതിനകം ഗവര്‍ണര്‍ ആംബുലന്‍സും വനിതാ ഗൈനക്കോളജിസ്റ്റിനെയും ഒരുക്കിയിരുന്നു. ഇറ്റാനഗറിലെ ഹീമാ ആശുപത്രിയില്‍ ഗര്‍ഭിണിയെ വിജയകരമായി ശസ്ത്രക്രിയക്ക് വിധേയമാക്കി. തേസ്പൂരിനും ഇറ്റാനഗറിനുമിടയില്‍ റോഡ് വഴി 200 കിലോമീറ്ററിലേറെ ദൂരമുണ്ട്. 15 മണിക്കൂര്‍ യാത്രചെയ്താലേ ഇറ്റാനഗറിലെത്താനാവൂ. എന്നാല്‍ കോപ്റ്റര്‍ വഴിയാണെങ്കില്‍ രണ്ട് മണിക്കൂര്‍ മതി.
തേസ്പൂരില്‍ ഔദ്യോഗിക ചടങ്ങിനിടെയാണ് യുവതിക്ക് അടിയന്തര ചികില്‍സ വേണമെന്ന് ഗവര്‍ണര്‍ അറിഞ്ഞത്. മുഖ്യമന്ത്രി പേമ ഖണ്ഡുവും പ്രാദേശിക എംഎല്‍എയും തമ്മിലുള്ള സംഭാഷണം അദ്ദേഹം യാദൃച്ഛികമായി കേള്‍ക്കുകയായിരുന്നു.
ഗര്‍ഭിണി ഗുരുതരാവസ്ഥയിലാണെന്നും മൂന്നു ദിവസത്തേക്ക് കോപ്റ്റര്‍ സര്‍വീസ് ഇല്ലെന്നുമാണ് എംഎല്‍എ മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതറിഞ്ഞ ഗവര്‍ണര്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss