|    Jan 18 Wed, 2017 12:47 am
FLASH NEWS

ഗര്‍ഭിണിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Published : 7th August 2016 | Posted By: SMR

കോട്ടയം: അതിരമ്പുഴയില്‍ റബര്‍തോട്ടത്തില്‍ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഈരാട്ടുപേട്ട മാമ്മൂട്ടില്‍ യൂസഫ് ഖാദറിന്റെ(41) അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ പ്രതിയുമായി പോലിസ് സംഘം തെളിവെടുപ്പ് നടത്തി. ഇന്നു രാവിലെയും തെളിവെടുത്തശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.  തെള്ളകം കന്നുകുളം നീര്‍പ്പുകാലയില്‍ വിശ്വനാഥന്‍(തമ്പാന്റെ) മകള്‍ അശ്വതിയാണ്(20) കൊല്ലപ്പെട്ടത്.
മരിച്ച യുവതിയുമായി പ്രതി അടുപ്പത്തിലായിരുന്നെന്നും ഇതിനെതുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭംധരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പൊലിസ് മേധാവി എന്‍ രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അശ്വതിയുടെ ഡിഎന്‍എ ഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നും അദേഹം പറഞ്ഞു. ഡിഎന്‍എ ഫലത്തെ ആശ്രയിക്കാതെ തന്നെ മറ്റ് നിരവധി തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു.യുവതി പ്രസവിക്കുന്ന കുഞ്ഞിലെ ഉപേക്ഷിച്ചശേഷം ബന്ധം തുടരാനായിരുന്നു പ്രതിയുടെ തീരുമാനമെന്നും എന്നാല്‍ സൗദിയിലുള്ള പ്രതിയുടെ ഭാര്യ ഉടന്‍ എത്തുമെന്ന് അറിഞ്ഞതോടെ യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ കൂട്ടുപ്രതികളില്ല.ആറ് വര്‍ഷത്തോളം സൗദിയിലായിരുന്നു യൂസഫ് 2014ലാണ് അശ്വതിയുടെ വീടിന് എതിര്‍ വശത്തായി താമസിക്കാന്‍ എത്തുന്നത്. ഒമ്പത് വര്‍ഷമായി വിവാഹം കഴിച്ചിട്ടും ഇവര്‍ക്ക് കുടികളില്ലായിരുന്നു .ഭാര്യ സൗദിയി നേഴ്‌സായി ജോലി ചെയ്തുവരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക