|    Nov 24 Fri, 2017 3:57 am
FLASH NEWS

ഗര്‍ഭിണിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കിയതായി പരാതി

Published : 13th August 2017 | Posted By: fsq

 

കരുനാഗപ്പള്ളി: താലൂക്കാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടറുടെ അടുത്ത് ചികില്‍സക്കെത്തിയ ഗര്‍ഭിണിയ്ക്ക് അവരുടെ അനുവാദമില്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കുറിച്ച് നല്‍കിയതായി പരാതി.കുലശേഖരപുരം ആദിനാട് വടക്ക് പ്രവീണാലയത്തില്‍ പ്രവിത പ്രസാദാണ് താലൂക്കാശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. സൂപ്രണ്ട് കൊല്ലം ഡിഎംഒയ്ക്ക് റിപോര്‍ട്ട് നല്‍കി. രണ്ടു മാസം ഗര്‍ഭിണിയായ പ്രവിതയോട് സ്‌കാനിങ് റിപോര്‍ട്ടുമായി എത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ആശുപത്രിയില്‍ എത്തി ഡോക്ടറെ കാണുകയും റിപോര്‍ട്ട് പരിശോധിച്ച ശേഷം രണ്ടു തരത്തിലുള്ള ഗുളികയ്ക്ക് കുറിച്ച് കൊടുക്കുകയും ഗുളിക വാങ്ങി കഴിച്ചിട്ട് ലുങ്കിയും ബനിയനും ധരിച്ച് ലേബര്‍ റൂമിലേക്ക് വരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ യുവതി അടുത്ത മെഡിക്കല്‍ സ്‌റ്റോറിലെത്തി ഗുളിക എന്തിനുള്ളതാണെന്ന് ചോദിച്ചപ്പോഴാണ് അപകടം മനസ്സിലായത്  . ഡോക്ടര്‍ കുറിച്ച് കൊടുത്ത ഗുളിക ഒരെണ്ണം ഗര്‍ഭഛിദ്രത്തിനും മറ്റൊന്ന് വിറ്റാമിന്‍ ഗുളികയുമാണെന്ന് മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാര്‍ പറഞ്ഞു  . തുടര്‍ന്ന് ആശുപത്രിയിലെത്തി  ഡ്യൂട്ടി ഡോക്ടറോടും നഴ്‌സുമാരോടും ചോദിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞതെന്ന് രേഖപ്പെടുത്തിയാണ് സുപ്രണ്ടിന് പരാതി നല്‍കിയത്. രോഗിക്ക് മരുന്ന് കുറിച്ച് കൊടുത്ത ഡോക്ടര്‍ പറയുന്നത് കുറിച്ച മരുന്ന് മാറി പോയെന്നാണ  ഡോക്ടറുടെ മനുഷ്യത്വരഹിതമായ നടപടിയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക