|    Dec 18 Mon, 2017 9:00 am

ഗര്‍ഭിണിക്ക് ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഷാജി രക്ഷകനായി

Published : 29th November 2016 | Posted By: SMR

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കുടുങ്ങിയ ഗര്‍ഭിണിക്ക് ഒടുവില്‍ ഹര്‍ത്താലിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന എം ജെ ഷാജി രക്ഷകനായി. കൂരിക്കാവ് സ്വദേശി ജിനിയാണ് ഹര്‍ത്താല്‍ ദിനത്തില്‍ വാഹനവും പണവുമില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കുടുങ്ങിയത്. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ ജിനിക്ക് ശ്വാസംമുട്ടനുഭവപ്പെട്ടതോടെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കോ എറണാകുളത്തെ ആശുപത്രിയിലേക്കോ അടിയന്തരമായി മാറ്റണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഹര്‍ത്താലായതിനാല്‍ വാഹനങ്ങളൊന്നും കിട്ടിയില്ല. കൈയില്‍ പണമില്ലാത്തതിനാല്‍ വിഷമിച്ച കുടുംബം ആംബുലന്‍സ് സേവനത്തിനായി ശ്രമിച്ചുവെങ്കിലും ഇതും കിട്ടിയില്ല. ഹര്‍ത്താല്‍ ദിനത്തില്‍ സൗജന്യ വാഹനയാത്ര ഒരുക്കുന്ന എം ജെ ഷാജി ഈ സമത്ത് ആശുപത്രിയിലെത്തി ഇവരെ സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. അതിവേഗത്തില്‍ ജിനിയെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാല്‍ ജിനിയുടെ ജീവനു രക്ഷയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss