|    Dec 14 Thu, 2017 4:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗര്‍ഭിണികള്‍ക്ക് സൗജന്യ ചികില്‍സ ഒരുക്കും: മോദി

Published : 1st August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗര്‍ഭിണികളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിലൂടെ രാജ്യത്തോട് സംവദിക്കുകയായിരുന്നു മോദി. രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികില്‍സ ഒരുക്കും. ഈ പദ്ധതിയുടെ വിജയത്തിനായി ഡോക്ടര്‍മാരുടെ സഹകരണം ആവശ്യമാണെന്നും മോദി പറഞ്ഞു. നിരവധി ഡോക്ടര്‍മാര്‍ ഇതിനു സന്നദ്ധമായിട്ടുണ്ട്.
കൂടുതല്‍ പേരുടെ സേവനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവി വിവരസാങ്കേതിക വിദ്യയുടേതാണെന്നും അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ അടല്‍ ഇന്നൊവേഷന്‍ മിഷനെക്കുറിച്ചും മോദി വാചാലനായി. നവ സംരഭകരെയും കണ്ടുപിടിത്തങ്ങളെയും പ്രേല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് അടല്‍ ഇന്നൊവേഷന്‍ മിഷന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക