|    Nov 15 Thu, 2018 3:43 pm
FLASH NEWS
Home   >  Life  >  Family  >  

ഗര്‍ഭിണികളുടെ ബിപി പറയും കുഞ്ഞ് ആണോ പെണ്ണോ ?

Published : 20th January 2017 | Posted By: frfrlnz

pregnant-2
കാനഡ: ഗര്‍ഭിണികളുടെ രക്തസമ്മര്‍ദ്ദത്തിന്റെ തോതിനെ ആശ്രയിച്ചിരിക്കും കുഞ്ഞ് ആണോ പെണോ എന്നതെന്ന്  പുതിയ പഠനം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഗര്‍ഭിണികള്‍ക്ക് ആണ്‍കുഞ്ഞും കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് പെണ്‍കുഞ്ഞുമായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കാനഡയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ഗവേഷകനായ ഡോ രവി രത്‌നാകരന്‍ നേതൃത്വം നല്‍കിയ പഠനസംഘത്തിന്റേതാണ് പുതിയ കണ്ടെത്തല്‍.
ഗര്‍ഭാവസ്ഥയ്ക്ക് മുമ്പ് സ്ത്രീകളുടെ രക്തസമ്മര്‍ദ്ദ തോത് പലതരത്തിലായിരിക്കും. എന്നാല്‍ ഗര്‍ഭാവസ്ഥയിലെ രക്തസമ്മര്‍ദ്ദ നിരക്ക് കുഞ്ഞ് ആണോ പെണോ എന്ന അവരുടെ ഇഷ്ടത്തിനെ ആശ്രയിച്ച് കൂടിയും കുറഞ്ഞുമിരിക്കും. കൂടിയ രക്തസമ്മര്‍ദ്ദമുള്ളവര്‍ ആണ്‍കുഞ്ഞിനെയും കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ പെണ്‍കുഞ്ഞിനെയുമായിരിക്കും പ്രസവിക്കുക.
പ്രായം, വിദ്യാഭ്യാസം എന്നിവയിലുള്ള ക്രമീകരണം, പുകവലി, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, െ്രെടഗ്‌ളൈസെറിഡസ്, ഗ്ലൂക്കോസ് എന്നിവയുള്ള സ്ത്രീകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായിരിക്കുമെന്നും ഇവര്‍ക്ക് ആണ്‍കുഞ്ഞായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.അമേരിക്കന്‍ ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷനിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

pregnant

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss