|    Feb 23 Thu, 2017 1:16 am
FLASH NEWS

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം ; സ്‌കാനിങ് സെന്ററുകളില്‍ പരിശോധന തുടരും

Published : 26th November 2016 | Posted By: SMR

പാലക്കാട്: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കാനിങ്് സെന്ററുകളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ കര്‍ശന പരിശോധന തുടരാന്‍ എഡിഎം എസ് വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പിഎന്‍ഡിടി (പ്രീ നേറ്റല്‍ ഡയഗ്‌നോസ്റ്റിക്ക് ടെക്‌നിക്‌സ്) ഉപദേശക സമിതിയോഗം തീരുമാനിച്ചു. ജില്ലയില്‍ നിലവിലുള്ള മൊത്തം 95 അംഗീകൃത സ്‌കാനിങ് സെന്ററുകള്‍ക്ക് പുറമെ മൂന്ന് സ്ഥാപനങ്ങള്‍ക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കിയതായി യോഗത്തില്‍ റീപ്രൊഡക്ടീവ് ആന്‍ന്റ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ജയന്തി അറിയിച്ചു. പരിശോധന നടത്താന്‍ സ്വകാര്യതയുള്ളതും സൗകര്യപ്രദവുമായ മുറി, മുറിയോട് ചേര്‍ന്ന ശുചിമുറി, റേഡിയോ ഡയഗ്‌നോസിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രത്യേക പരിശീലനം നേടിയ സ്ത്രീരോഗ വിദഗ്ധയുടെ സേവനം എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്‌കാനിങ് സെന്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. നിലവിലുള്ള 95 സ്‌കാനിങ് സെന്ററുകളില്‍ എട്ടെണ്ണം സ്വകാര്യ സ്ഥാപനങ്ങളും 87 എണ്ണം സര്‍ക്കാര്‍ ഉടമസ്ഥതയിലുമാണ്. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പി റീത്ത ജോസഫ്, എംസിഎച്ച് (മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്) ഓഫിസര്‍ കെ ഓമന, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക