|    Jan 20 Fri, 2017 1:19 pm
FLASH NEWS

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം: ആശുപത്രിയില്‍ പരിശോധന

Published : 5th September 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍ (തൃശൂര്‍): വന്ധ്യത ചികില്‍സാ രംഗത്ത് പ്രശസ്തമായ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ലിംഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന ഒമ്പത് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. ആശുപത്രിയിലെ ഒമ്പത് ഡോക്ടര്‍മാര്‍ക്കെതിരേ പോലിസ് കേസെടുത്തു.
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം പാടില്ലെന്ന സുപ്രിംകോടതി ഉത്തരവുകള്‍ ലംഘിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പരിശോധന നടത്തിയത്. റീ പ്രോഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് വിഭാഗം ജില്ലാ മേധാവി കൂടിയായ ഡെപ്യൂട്ടി ഡിഎംഒ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പിടിച്ചെടുത്ത യന്ത്രങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്ക്ക് ജില്ലാ ആര്‍സിസി ഓഫിസര്‍ പി കെ രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം കെ സുബ്രഹ്മണ്യന്‍, ബയോമെഡിക്കല്‍ എ ന്‍ജിനീയര്‍ രശ്മി, ഡോ. രമേശ്, ഡോ. മനു അടക്കമുള്ളവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക