|    Oct 22 Sun, 2017 7:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ കോടതി നിര്‍ദേശം

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീയുടെ 24 ആഴ്ച പ്രായമായ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനില പരിശോധിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. മുംബൈ കിങ് എഡ്‌വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് സ്ത്രീയെ പരിശോധിക്കണം. തിങ്കളാഴ്ച റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
ഗര്‍ഭസ്ഥശിശുവിനു ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീ ഹരജി നല്‍കിയത്. സ്ത്രീക്ക് ഡല്‍ഹിയിലെ എയിംസില്‍ സൗകര്യമേര്‍പ്പെടുത്താമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന സ്ത്രീയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും പരിശോധനയ്ക്കു ഡല്‍ഹിയിലെത്താന്‍ പ്രയാസമാണെന്നും അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക