|    Jul 23 Mon, 2018 2:55 pm
FLASH NEWS
Home   >  National   >  

ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്‍കിയ 13കാരി പ്രസവിച്ചു

Published : 9th September 2017 | Posted By: shadina sdna


മുംബൈ: ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്‍കിയ 13കാരി പ്രസവിച്ചു. പീഡനത്തിനിരയായ 13കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മുംബൈയിലെ ജെ ജെ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. 1.8 കിലോഗ്രാം തൂക്കമുള്ള കുട്ടി ആരോഗ്യവാനാണെങ്കിലും പല അവയവങ്ങള്‍ക്കും പൂര്‍ണ വളര്‍ച്ചയെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്‌. ശ്വാസം തടസം നേരിടുന്നതിനാല്‍ കുട്ടിക്ക് കൃത്രിമമായി ഓക്‌സിജന്‍ നല്‍കുന്നുണ്ട്. നിലവില്‍ 20 ആഴ്ചയില്‍ അധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss