ഗര്‍ഭഛിദ്രം: സ്ത്രീക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്ന് കോടതി
Published : 22nd September 2016 | Posted By: mi.ptk

മുംബൈ: ആവശ്യമെങ്കില്‍ ഗര്‍ഭഛിദ്രം നടത്താനുളള പൂര്‍ണ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ടെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ വ്യക്തമായ കാരണങ്ങളോ ശാരീരികപ്രശ്നങ്ങളോ ആവശ്യമില്ലെന്നും 1971ലെ ഗര്‍ഭഛിദ്ര നിയമം സ്ത്രീകളുടെ മാനസികാവസ്ഥകൂടി പരിഗണിക്കുന്ന രീതിയില്‍ ഭേദഗതി ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭധാരണം ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും സ്വാധീനിക്കുന്ന അവസ്ഥയാണെന്നും വേണ്ടെന്ന് തോന്നുന്ന സാഹചര്യത്തില്‍ 20 ആഴ്ചയ്ക്ക് മുമ്പ് ഗര്‍ഭഛിദ്രം നടത്താനുളള അവകാശം സ്ത്രീകള്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് സ്ത്രീകളുടെ അടിസ്ഥാന അവകാശത്തില്‍ ഉള്‍പ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ 15 ആഴ്ച ഗര്‍ഭിണിയായ തനിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.