|    Apr 26 Wed, 2017 7:14 pm

ഗര്‍ഭഛിദ്രം; സുപ്രിംകോടതി സര്‍ക്കാരിന്റെ പ്രതികരണം തേടി

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗര്‍ഭഛിദ്ര നിയമത്തെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും പ്രതികരണം തേടി. 20 ആഴ്ചകള്‍ക്കുമേല്‍ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നതിനെതിരായ നിയമത്തെ ചോദ്യം ചെയ്തു ബലാല്‍സംഗത്തിനിരയായ സ്ത്രീ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ ബെഞ്ച് പ്രതികരണം തേടിയത്. വിവാഹവാഗ്ദാനം നല്‍കി മുന്‍ കാമുകന്‍ ഗര്‍ഭിണിയാക്കിയ സ്ത്രീയാണ് പരാതിക്കാരി. 24 ആഴ്ചപ്രായമായ ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ ശാരീരിക വൈകല്യമുള്ളതിനാല്‍ ഗര്‍ഭഛിദ്രം നടത്താനുള്ള തന്റെ ആവശ്യം ഡോക്ടര്‍മാര്‍ നിരസിച്ചതായും അവര്‍ പരാതിയില്‍പറയുന്നു.

 

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day