|    Oct 17 Wed, 2018 6:12 am
FLASH NEWS
Home   >  National   >  

ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കു നേരെ ആക്രമണം

Published : 10th September 2017 | Posted By: shadina sdna


പൂണെ: ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കു നേര്‍ക്ക് ആക്രമണം. പൂണെയിലെ സാങ് വിയിലെ ഡോക്ടര്‍ അമോല്‍ ബിദ്കറിനു നേരെയാണ് ആക്രമണമുണ്ടായത്. അഞ്ചുമാസം ഗര്‍ഭിണിയായ ജീവിത പങ്കാളിയുടെ ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായെത്തിയ ആളാണ് ആക്രമിച്ചതെന്ന് അമോല്‍ പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ അമോലിന്റെ വലതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ടാഴ്ച മുമ്പായിരുന്നു ഗര്‍ഭിണിക്കൊപ്പം ഇയാള്‍ ക്ലിനിക്കിലെത്തിയത്. ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചതോടെ അന്ന് ഇവര്‍ മടങ്ങിപ്പോയി. പിന്നീട് ഇയാള്‍ വീണ്ടുമെത്തുകയും ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ ഇതിന് വിസ്സമ്മതിച്ചു
തുടര്‍ന്ന് പ്രതി കൈയ്യില്‍ കരുതിയിരുന്ന  ആയുധമുപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. അക്രമി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സമീപത്തെ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സി സി ടിവികളുടെ സഹായം തേടുമെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss