|    Jun 28 Wed, 2017 12:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗര്‍ഭച്ഛിദ്ര നിരോധനം: നിയമനിര്‍മാണം പോളിഷ് പാര്‍ലമെന്റ് തള്ളി

Published : 7th October 2016 | Posted By: SMR

വാഴ്‌സ: പ്രത്യേക സാഹചര്യങ്ങളിലല്ലാതെയുള്ള ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതിനുള്ള കരട് നിയമനിര്‍മാണം പോളിഷ് പാര്‍ലമെന്റ് തള്ളി.
നിയമനിര്‍മാണത്തിനെതിരേ രാജ്യത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഗര്‍ഭച്ഛിദ്രവിരുദ്ധ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരുന്നു പാര്‍ലമെന്റ് ബില്ലിന്റെ കരടിനു രൂപം നല്‍കിയത്. ഭരണകക്ഷിലോ ആന്റ് ജസ്റ്റിസ് പാര്‍ട്ടി (പിഐഎസ്) വിളിച്ചുചേര്‍ത്ത പാര്‍ലമെന്റ് അടിയന്തര യോഗത്തിലാണ് 58നെതിരേ 352 വോട്ടുകള്‍ക്ക് നിയമനിര്‍മാണം റദ്ദാക്കിയത്.
നിയമത്തിനെതിരായി തലസ്ഥാനമായ വാഴ്‌സയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുത്തിരുന്നു. മാതാവിനു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുക, ഗര്‍ഭം ആരോഗ്യത്തിനു ഭീഷണിയാവുക, ഗര്‍ഭകാരണം ബലാല്‍സംഗമോ അഗമ്യഗമനമോ ആവുക തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം അനുവദിക്കാന്‍ പറ്റൂ എന്നാണ് നിയമഭേദഗതി ശുപാര്‍ശ ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക