|    Mar 29 Wed, 2017 7:16 am
FLASH NEWS

ഗര്‍ഭച്ഛിദ്ര അനുവാദം: വിധി നിര്‍ഭാഗ്യകരം- കെസിബിസി

Published : 27th July 2016 | Posted By: SMR

കൊച്ചി: മുംബൈയിലെ ഒരു യുവതിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അമ്മയുടെ ജീവന്റെ സുരക്ഷിതത്വത്തിന്റെ പേരില്‍ 24 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുവിനെ അബോര്‍ഷന്‍ ചെയ്യാന്‍ അനുവാദം നല്‍കിയ സുപ്രിംകോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെസിബിസി പ്രൊലൈഫ്‌സമിതി യോഗം വിലയിരുത്തി.
ആറു മാസം പ്രായമെത്തിയ കുഞ്ഞിന് ജനിക്കാനും സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളരാനുമുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും നിലനില്‍ക്കെ ഇത്തരത്തിലുള്ള ഒരു പ്രത്യേക അനുവാദം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഗര്‍ഭസ്ഥയായ യുവതിയുടെ നിസ്സഹായാവസ്ഥ നിലനില്‍ക്കുമ്പോഴും ഉദരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന് ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കരുത്. കുഞ്ഞിനെ സംരക്ഷിക്കാന്‍ കേരളത്തിലെ നിരവധി കത്തോലിക്കാ ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നുവെങ്കിലും അതിന് വേണ്ടത്ര പരിഗണന ലഭിക്കാതുള്ള ഈ വിധി ഏറെ ഖേദകരമണ്.
കേന്ദ്രസര്‍ക്കാറിന്റെ ഗര്‍ഭച്ഛിദ്ര നിയമഭേദഗതി പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രത്യേക സുപ്രിംകോടതി വിധി നിയമനിര്‍മാണത്തിന് അനുകൂല സാഹചര്യമായി പരിഗണിക്കരുതെന്നും യേഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെസിബിസി പ്രൊലൈഫ്‌സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day