|    Aug 23 Wed, 2017 6:23 am
FLASH NEWS
Home   >  National   >  

ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു

Published : 8th August 2017 | Posted By: shins


ഹൈദരാബാദ്: ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് 19കാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. ഹൈദരാബാദിലെ സ്വകാര്യആശുപത്രിയിലാണ് വിദ്യാര്‍ഥിനി മരിച്ചത്. അഞ്ചുമാസം ഗര്‍ഭിണിയായ വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പമാണ് ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രത്തിനെത്തിയത്. ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സുഹൃത്തായ ഫോട്ടോഗ്രാഫറില്‍ നിന്നുമാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചതെന്ന് പോലീസ് പറഞ്ഞു. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് പെണ്‍കുട്ടി മരിക്കാനിടയായതെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക