|    Jan 16 Mon, 2017 8:46 pm
FLASH NEWS

ഗപ്പികള്‍ക്കും ഗമയേറുന്നു

Published : 1st April 2016 | Posted By: G.A.G

guppy

രുകാലത്ത് കേരളത്തിലെ അലങ്കാരമല്‍സ്യ പ്രേമികള്‍ക്ക് ഹരമായിരുന്നു ഗപ്പികള്‍. അഞ്ചോ പത്തോ രൂപകൊടുത്താല്‍ ഒരു ജോഡി ഗപ്പികളെ കിട്ടുമായിരുന്നു പണ്ട്. സാരിവാലന്‍മാര്‍ എന്ന ഓമനപ്പേരിലാണ് മലബാറില്‍ പലയിടത്തും ഈ കുഞ്ഞുമീനുകള്‍ അറിയപ്പെട്ടിരുന്നത്. ആണ്‍മല്‍സ്യങ്ങളുടെ വാല് സാരിപോലെ നീണ്ട് ഒഴുകുന്നതുകൊണ്ട് കിട്ടിയ മലയാളിത്തം നിറഞ്ഞ പേര്.

കുപ്പികളിലും കണ്ണാടിപാത്രങ്ങളിലുമാക്കി ഗപ്പികളെ വളര്‍ത്തി, അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വാലോ ചിറകോ വളരുന്നത് എന്നു ക്ഷമയോടെ കാത്തിരുന്ന കുട്ടിക്കാലം പലര്‍ക്കുമുണ്ടാകാം.
ഓസ്‌കാറും ഫഌര്‍ഹോണും പോലെ ഗമയും പകിട്ടുമുള്ള പുതിയ മീനിനങ്ങള്‍ വിപണിയിലെത്തിയതോടെ ഗപ്പികളോടുള്ള പ്രിയം ഇടക്കാലത്ത്് കുറഞ്ഞു. എന്നാല്‍ മലയാളികളുടെ മനം കവരാന്‍ ഗപ്പികള്‍ തിരിച്ചുവരികയാണ്. പഴയ മെലിഞ്ഞ സാരിവാലന്‍മാരായല്ല, ഏതു കഠിനഹൃദയന്റെയും മനമിളക്കാന്‍ പോന്ന വര്‍ണപ്പൊലിമയും ആകാരഭംഗിയുമായാണ് പുതിയയിനം ഗപ്പികള്‍ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിലയിലും ഈ മാറ്റം ദൃശ്യമാണ്- പണ്ടത്തപ്പോലെ അഞ്ചുരൂപയ്ക്കും പത്തുരൂപയ്ക്കുമൊന്നും ഇവയെ വാങ്ങിക്കൊണ്ടുപോകാമെന്ന് കരുതേണ്ട, ജോഡിക്ക്് നൂറും ഇരുനൂറും മുതല്‍ അഞ്ഞൂറുരൂപവരെ വിലയുണ്ട് ഇപ്പോള്‍ വിപണിയിലെത്തുന്ന പുതിയ ഗപ്പിയിനങ്ങള്‍ക്ക്.

Deltatail-Albino-full-red-Male-Guppy

ഫോട്ടോഷോപ്പ് ടെക്‌നിക്കല്ല, ഒറിജിനല്‍ തന്നെ. ഡെല്‍റ്റാടേല്‍ ആല്‍ബിനോ ഫുള്‍ റെഡ് ഗപ്പി- ആണ്‍ മല്‍സ്യം. ഇവയുടെ ലക്ഷണമൊത്ത ജോഡിക്ക് ആയിരം രൂപയോളം കൊടുക്കാന്‍ തയ്യാറുള്ളവര്‍ ഏറെ.

വിലകൂടുതലാണെന്ന് കേട്ടാല്‍ വിരളുന്നവരല്ല അലങ്കാരമല്‍സ്യപ്രേമികള്‍. ഗപ്പികള്‍ക്ക് വിലകൂടുതലാണെങ്കിലെന്താ മാസമൊന്നു കഴിഞ്ഞാല്‍ അന്‍പതോളം കുഞ്ഞുങ്ങളെ കിട്ടില്ലേ എന്നാണ് പലരുടെയും ചോദ്യം. പ്രസവക്കാര്യത്തില്‍ ഗപ്പികള്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നവരല്ല. മുതിര്‍ന്ന മീന്‍ 28ാം ദിവസം, കൂടിപ്പോയാല്‍ 32 ദിവസത്തിനകം പ്രസവിക്കും. അടുത്ത പ്രസവവും അടുത്ത 28-32 ദിവസത്തിനകം നടക്കും. ഇതൊരു തുടര്‍ക്കഥയാകും പിന്നെ.

ജര്‍മന്‍ റെഡ് എന്നറിയപ്പെടുന്ന കടും ചുവപ്പ് ഗപ്പികള്‍ക്കാണ് ഇപ്പോള്‍ പ്രചാരം ഏറെ. തൊട്ടുപിന്നില്‍ ജര്‍മന്‍ യെല്ലോ, മോസ്‌കോ റെഡ്, മോസ്‌കോ ബ്ലൂ, ടക്‌സഡോ, ഇനങ്ങള്‍. ശരീരത്തിലെ നിറത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ചും കണ്ണിന്റെ നിറമനുസരിച്ചു പോലും ഈയിനങ്ങളില്‍ പലതിനും ഉപവിഭാഗങ്ങളുമുണ്ട്.

guppy_yellow_002

ജര്‍മന്‍ യെല്ലോ (ആണ്‍)

 

moscow

ഇലക്ട്രിക് മോസ്‌കോ ബ്ലൂ (ആണ്‍)

 

IMG_7981_zpsdda9f75d

ആല്‍ബിനോ ടക്‌സഡോ റെഡ് ഐ (ആണ്‍)

 

Albino White1

ആല്‍ബിനോ ടോപാസ് (ആണ്‍)

 

Blue-mosaic-half-moon

ബ്ലൂ മൊസൈക് ഹാഫ് മൂണ്‍

 

leopard

ലെപേഡ് (പുള്ളിപ്പുലി)

പുലിക്കളിക്കിറങ്ങിയപോലുള്ള പുള്ളിക്കുത്തുകളും തൊങ്ങലുകളുമായി ടൈഗര്‍, ലെപ്പേര്‍ഡ് ഇനങ്ങളുമുണ്ട്. നീല, മഞ്ഞ, ചുവപ്പ്, പച്ച നിറങ്ങള്‍ വാരിവിതറിയപോലെയുള്ള സാരിവാലന്‍ ഇനങ്ങളുടെ പുതിയ വേര്‍ഷനും ഇറങ്ങിയിട്ടുണ്ട്. ഇവയുടെ പേരാണ് രസകരം : കേരളാഗപ്പി. ലാറ്റിമേരിക്കയില്‍ നിന്നുള്ള ഈ കൊച്ചു മല്‍സ്യം കേരളീയരുടെ മനം കീഴടക്കിയെന്നതിന് ലഭിച്ച അംഗീകാരമായി വേണമെങ്കില്‍ കരുതാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 720 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക