|    Jun 29 Thu, 2017 12:52 am
FLASH NEWS
Home   >  Editpage  >  Second edit  >  

ഗന്ധശേഷി

Published : 18th May 2017 | Posted By: fsq

 

നായ, എലി, സ്രാവ് എന്നിങ്ങനെ പല ജീവികളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യന് ഗന്ധശേഷി കുറവാണെന്നു പറയാറുണ്ട്. ഉദാഹരണത്തിന്, ഒരു നായ കുളത്തില്‍നിന്നു വെള്ളം കുടിക്കുമ്പോള്‍ തൊട്ടുമുമ്പ് ഏതു മൃഗമാണ് വെള്ളം കുടിച്ചതെന്ന് അതിനു മണത്തറിയാന്‍ പറ്റും. സ്യൂട്ട്‌കേസില്‍ ബോംബുണ്ടോ എന്നു മണത്തറിയാന്‍ കഴിയുന്ന നായ്ക്കളെ വിമാനത്താവളങ്ങളില്‍ നിയോഗിക്കാറുണ്ട്.മനുഷ്യനു മണക്കാനുള്ള ശേഷി കുറവാണെന്ന ധാരണയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 19ാം നൂറ്റാണ്ടില്‍ പോള്‍ ബ്രോക്ക എന്ന വൈദ്യശാസ്ത്രജ്ഞനാണ് ശിരസ്സിന്റെ ആകൃതിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളുടെ ഗന്ധശേഷി കണക്കാക്കിയത്. നായ്ക്കള്‍ക്കു മനുഷ്യരേക്കാള്‍ വാസന തിരിച്ചറിയാനുള്ള ശേഷിയുണ്ടെന്നാണ് ബ്രോക്ക വാദിച്ചത്. പരിണാമശാസ്ത്രം, മണത്തറിയാനുള്ള കഴിവ് കുറഞ്ഞത് ഒരു പുരോഗതിയായി കണ്ടു. ഏതാണ്ട് 10,000 ഗന്ധങ്ങളേ നമുക്ക് തിരിച്ചറിയാന്‍ കഴിയൂ എന്നു ചില ജീവശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണുന്നു. എന്നാല്‍ യുഎസിലെ റട്ട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ ജോണ്‍ മക്കാനും സംഘവും, മനുഷ്യര്‍ക്കു മണത്തറിയാന്‍ നല്ല ശേഷിയുണ്ടെന്നാണ് പറയുന്നത്. കോടിക്കണക്കിനു ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്കു സാധിക്കും.യഥാര്‍ഥത്തില്‍ ഓരോ ജീവിവര്‍ഗത്തിനും ആവശ്യമായ ഗന്ധശേഷിയുണ്ട്. മനുഷ്യരതില്‍ പിന്നിലല്ല. അന്യരിലെ മാനസിക സമ്മര്‍ദവും ഭയവും അവര്‍ ചെയ്യുന്ന ജോലിയും വരെ തിരിച്ചറിയാന്‍ മനുഷ്യര്‍ക്കു കഴിയും- മക്കാന്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക