|    Jun 22 Fri, 2018 8:56 pm
FLASH NEWS

ഗദ്ദിക: യുഡിഎഫും ബഹിഷ്‌കരിക്കും

Published : 21st January 2017 | Posted By: fsq

 

നാദാപുരം: വളയത്ത് നടത്താന്‍ തീരുമാനിച്ച ഗദ്ദിക പൈതൃക മേള ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി  കുറിച്യ മുന്നേറ്റ സമിതിക്ക് പിന്നാലെ യുഡിഎഫും അറിയിച്ചു. ഗോത്ര വര്‍ഗ പൈതൃകവും തനത് കലകളും സംരക്ഷിക്കുന്നതിനും പരമ്പരാഗത തൊഴിലുല്‍പ്പന്നങ്ങ ള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനത്തിനും പട്ടിക ജാതി വികസന വകുപ്പും കിര്‍ത്താഡ്‌സും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ നിന്ന് യുഡിഎഫ് പ്രതിനിധികളെ അവഗണിച്ചെന്നാണ് ആരോപണം. ജില്ലയിലെ 12 എംഎല്‍എമാര്‍ക്ക് പരിപാടിയില്‍ പ്രഥമ സ്ഥാനം നല്‍കിയപ്പോള്‍ തൂണേരി ബ്ലോക്ക് ഉള്‍പ്പെടുന്ന കുറ്റിയാടി മണ്ഡലത്തിലെ എംഎല്‍എ പാറക്കല്‍ അബ്ദുല്ലയെ ഒരു ആശംസകനാക്കി ചുരുക്കിയതായി യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. വളയം പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പട്ടിക വിഭാഗത്തില്‍ പെട്ട ആളുമായ കെ പി കൃഷ്ണനെയും തഴഞ്ഞതായി നേതാക്കള്‍ കുറ്റപ്പെടുത്തി. വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റും പട്ടിക വിഭാഗക്കാരനുമായ ഒ സി ജയനേയും മാറ്റി നിര്‍ത്തിയതായി ഇവര്‍ ആരോപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രമാണ് മുഖ്യാഥിതിയാക്കിയത്. ത്രിതല പഞ്ചായത്ത് യുഡിഎഫ് അംഗങ്ങളെ തഴഞ്ഞെന്നും അതേ സമയം ഇടത് മുന്നണി അംഗങ്ങള്‍ക്ക് പ്രമുഖ സ്ഥനം നല്‍കിയതായും ആദിവാസി ഫണ്ടുപയോഗിച്ച് നടത്തുന്ന പരിപാടി സിപിഎം മേളയാക്കി മാറ്റുകയാണെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ടി എം വി ഹമീദ് അധ്യക്ഷത വഹിച്ചു. അഹമ്മദ് പുന്നക്കല്‍, മോഹനന്‍ പാറക്കടവ്, സൂപ്പി നരിക്കാട്ടേരി, കെ.ചന്ദ്രന്‍, ഇകെ ചന്ദമ്മന്‍, കെ കൃഷ്ണന്‍, ടി ടി കെ ഖാദര്‍ ഹാജി, യുപി പ്രദീഷ്, രാഘവന്‍ അടിയോടി സംസാരിച്ചു. മേള ബഹിഷ്‌കരിക്കാന്‍ കുറിച്യ മുന്നേറ്റ സമിതിയും നേരത്തെ  തീരുമാനിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss