|    Sep 23 Sun, 2018 6:14 pm
FLASH NEWS

‘ഗദ്ദിക’ നാടന്‍ കലാമേള ഇന്നു മുതല്‍

Published : 21st January 2017 | Posted By: fsq

 

കോഴിക്കോട്: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കിര്‍താഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ‘ഗദ്ദിക’ നാടന്‍ കലാമേള, ഉല്‍പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ തുടക്കമാവും. വൈകീട്ട് 5.30ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാളുകളുടെ ഉദ്ഘാടനം തൊഴില്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സമുദായക്ഷേമ മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി മുഖ്യാതിഥിയാവും. ചലച്ചിത്ര നടി മഞ്ജു വാര്യര്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. എംഎല്‍എമാരായ ഇ കെ വിജയന്‍, സി കെ നാണു, പാറക്കല്‍ അബ്ദുല്ല, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍, വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം സുമതി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി പുഗഴേന്തി സംസാരിക്കും. പട്ടിജാതി വികസന വകുപ്പ് ഡയറക്ടര്‍ പി എം അസ്ഗര്‍ അലി പാഷ റിപോര്‍ട്ട് അവതരിപ്പിക്കും. രാത്രി ഏഴ് മുതല്‍ നീലേശ്വരം ദ്രാവിഡ ആര്‍ട്‌സ് ക്ലബ് അവതരിപ്പിക്കുന്ന മുളംചെണ്ട, എരുത്കളി, മൂന്നാര്‍ മലയപ്പുലയ കലാസമിതിയുടെ ആട്ടം, നാട്ടറിവ് പാട്ടുകള്‍ അരങ്ങേറും. ഉദ്ഘാടനത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്രയുണ്ടാവും.22ന് വൈകീട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ‘ദാരിദ്ര്യവും അസമത്വവും ഇന്ത്യന്‍ സാഹചര്യത്തില്‍’ വിഷയത്തില്‍ ടി പി കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തും. ബാംബു ഡാന്‍സ്,  പളിയനൃത്തം, പൂതന്‍ തിറ, കുട്ടനാട്ടിലെ നാടന്‍ പാട്ടുകള്‍  അരങ്ങേറും.23ന് വൈകീട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ‘നഷ്ടപ്പെടുന്ന നാട്ടറിവുകള്‍’ വിഷയത്തില്‍ എ കെ രമേഷ് പ്രഭാഷണം നടത്തും. ഊരാളി കൂത്ത്, കാളകളി,  മംഗലം കളി, മരമൂടന്‍ കളി,  മലവാഴിയാട്ടം, നാടന്‍പാട്ടുകള്‍ അരങ്ങേറും.24ന് വൈകീട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വയനാട് പി കെ കാളന്‍ സ്മാരക ഗോത്രകലാസമിതി അവതരിപ്പിക്കുന്ന ഗദ്ദിക, വയനാട് പണിയ കലാസമിതി അവതരിപ്പിക്കുന്ന വട്ടക്കളി, കമ്പളക്കളി, മാരിക്കളി,  പൂപ്പട തുള്ളല്‍, തുടിതാളം, നാടന്‍പാട്ടുകള്‍ എന്നിവയുണ്ടാവും.25ന് വൈകീട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ്രപസിഡന്റ് കെ സജിത് അധ്യക്ഷത വഹിക്കും.  മുതിര്‍ന്ന കലാകാരന്‍മാരെ ആദരിക്കും. നാടകം കാളിനാടകം, കോതാമൂരിയാട്ടം, കൊറഗനൃത്തം, നാടന്‍ പാട്ടുകള്‍ അരങ്ങേറും.26ന് വൈകീട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. പിടിഎ റഹിം എംഎല്‍എ അധ്യക്ഷത വഹിക്കും. ‘കേരളീയ നവോത്ഥാനത്തില്‍ ദളിതരുടെയും ന്യൂനപക്ഷത്തിന്റെയും പങ്ക്’ വിഷയത്തില്‍ പ്രഭാകരന്‍ പഴശ്ശി പ്രഭാഷണം നടത്തും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് ഷോ അവതരിപ്പിക്കും. നരിക്കളി, കുതിരക്കോലം,ആട്ട്പാട്ട്, കൂറ്റനാട് വായ്ത്താരി നാട്ടുപാട്ട് കളിക്കളത്തിന്റെ നാടന്‍പാട്ടുകള്‍ എന്നിവയുണ്ടാവും.27ന് വൈകീട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം സുമതി അധ്യക്ഷത വഹിക്കും. ‘പാര്‍ശ്വവല്‍കൃതരുടെ വികസനം’  വിഷയത്തില്‍ ഡോ. കെ എന്‍ ഗണേഷ് പ്രഭാഷണം നടത്തും. മ്യൂസിക് ബാന്‍ഡ്,  പന്തലാട്ടം,  മുടിയാട്ടം, കമ്പടിക്കളി, നാടന്‍പാട്ടുകള്‍,  പാണപ്പുറാട്ട്, മംഗലം കളി, തുളുപാട്ടുകള്‍ എന്നിവയുണ്ടാവും.28ന് വൈകീട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പട്ടിക ജാതി-പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി വേണു അധ്യക്ഷത വഹിക്കും. ഓട്ടന്‍ തുള്ളല്‍, മുഡുഗനൃത്തം,  വട്ടക്കളി, പരുന്താട്ടം, പന്നികളി, നാടന്‍പാട്ടുകള്‍ എന്നിവ അരങ്ങേറും.29ന് വൈകീട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ‘ദളിതരും സ്വത്വരാഷ്ട്രീയവും’ വിഷയത്തില്‍ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തും.  കാട്ടുനായ്ക്കന്‍ നൃത്തം ‘സൊദോധിമി’, പറയന്‍ തുള്ളല്‍, പാക്കനാര്‍ തുള്ളല്‍,  വാമൊഴിത്താളം, നാടന്‍ പാട്ടുകള്‍, ചിമ്മാനക്കളി എന്നിവ അരങ്ങേറും.30ന് വൈകീട്ട് 5.30ന് സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. ഇ കെ വിജയന്‍ എംഎല്‍എ, വി കെ സി മമ്മദ് കോയ എംഎല്‍എ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍, വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം സുമതി, ഡോ. പി പുഗഴേന്തി എന്നിവര്‍ സംസാരിക്കും. പുള്ളുവന്‍പാട്ട്, തിരിയുഴിച്ചില്‍,  ഇരുളനൃത്തം പാട്ടുകള്‍, പറപൂതന്‍, മൂക്കന്‍ ചാത്തന്‍,  നാട്ടരങ്ങ്, നാടന്‍ പാട്ടുകള്‍ അരങ്ങേറും. അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ പൈതൃകവും തനതുകലകളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും പരമ്പരാഗത തൊഴില്‍ ഉല്‍പന്നങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്. തനതു ഗോത്ര കലാരൂപങ്ങളും ആദിവാസി ഗോത്ര സമൂഹങ്ങളുടെ പാരമ്പര്യ രുചിക്കൂട്ടുകളും മുളയരി, റാഗി, കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും പാരമ്പര്യ വൈദ്യചികിത്സാരീതികളും ഗദ്ദികയില്‍ സമ്മേൡക്കും. ഉല്‍പന്ന പ്രദര്‍ശന വിപണനമേള എല്ലാ ദിവസവും രാവിലെ 10 മുതല്‍ നടക്കും. പ്രവേശനം സൗജന്യമായിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss