|    Jan 21 Sat, 2017 9:02 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗതാഗത സുരക്ഷാ ഫോറത്തിന് ഇന്നു തുടക്കം

Published : 17th October 2016 | Posted By: SMR

ദോഹ: അഞ്ചാമത് ഖത്തര്‍ ഗതാഗത സുരക്ഷാ ഫോറം ഇന്നും നാളെയുമായി ദോഹയി ല്‍ നടക്കും. ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈഥിയുടെ മേല്‍നോട്ടത്തിലാണ് ഫോറം നടക്കുക. ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, അശ്ഗാല്‍ തുടങ്ങിയവയും ഈ രംഗത്തെ പ്രമുഖ കമ്പനികളും ഫോറത്തിന്റെ ഭാഗമാവും. ഗതാഗത മേഖലയിലെ സുരക്ഷ പൂര്‍ണമായും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ഫോറത്തില്‍ ആവിഷ്‌കരിക്കും.
ഗതാഗത സുരക്ഷാ പുരോഗതിയില്‍ മികച്ച നടപടികളും വിജയപ്രദമായ വഴികളും സംബന്ധിച്ച് ജിസിസിയിലെയും ആഗോളതലത്തിലെയും വിദഗ്ധര്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കും. ഐക്യുപിസി മിഡില്‍ ഈസ്റ്റുമായി സഹകരിച്ചാണ് ഗതാഗത മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ലോകരാഷ്ട്രങ്ങള്‍ മുഖ്യമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഗതാഗത മേഖലയിലാണ്. യുഎന്നിന്റെ ലക്ഷ്യങ്ങളും ഖത്ത ര്‍ ദേശീയ ദര്‍ശനരേഖ 2030ഉം കൈവരിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫോറം ഡയറക്ടര്‍ മുഹന്നിദ് അല്‍മഹ്ദൂബ് അറിയിച്ചു.
സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടന്‍, യുഎഇ, സൗദി അറേബ്യ, ആസ്ട്രിയ, അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ രണ്ടു ദിവസത്തെ ഫോറത്തില്‍ പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക