|    Jan 21 Sat, 2017 5:51 am
FLASH NEWS

ഗതാഗത മന്ത്രി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് സന്ദര്‍ശിച്ചു

Published : 17th July 2016 | Posted By: SMR

ആലപ്പുഴ: ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ആലപ്പുഴ ജലഗതാഗത വകുപ്പ് ഓഫിസ്, കെഎസ്ആര്‍ടിസി സ്റ്റാന്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയ മന്ത്രി ജീവനക്കാരുടെ മുറി, ശൗചാലയം, ഗ്യാരേജ്, എംപി.ഫണ്ട് ഉപയോഗിച്ച് നടന്നുവരുന്ന കെട്ടിടനിര്‍മാണം എന്നിവയുടെ പുരോഗതി വിലയിരുത്തി.
നഗര വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മൊബിലിറ്റി ഹബ്ബിന്റെ നിര്‍മാണത്തിന് ജീവനക്കാരുടെയും ട്രേഡ് യൂനിയനുകളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സന്ദര്‍ശനത്തിനിടെ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിയുന്നത് ജീവനക്കാരിലൂടെയാണെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങാതെ പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
ആളുകളെ സ്റ്റോപ്പില്‍ തന്നെ ഇറക്കുന്ന കാര്യത്തില്‍ ജീവനക്കാര്‍ കാര്യമായി ശ്രദ്ധിക്കണം. രാത്രി വണ്ടികളില്‍ യാത്രചെയ്യുന്ന സ്ത്രീകളെ ആവരാവശ്യപ്പെടുന്ന സുരക്ഷിതമായ സ്ഥലത്ത് ഇറക്കണം. ജീവനക്കാര്‍ യാത്രക്കരോട് സൗഹാര്‍ദപരമായി പെരുമാറണം. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കൊപ്പം മിനിസ്റ്റീറിയല്‍ വിഭാഗത്തിനും ആവശ്യമായ പരിശീലനം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
വൈക്കം എംഎല്‍എ സി കെ ആഷ, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോ, ഡിടിഒ ജി ബാലമുരളി, സോണല്‍ ഓഫിസര്‍ എസ് കെ സുരേഷ്‌കുമാര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, ട്രാന്‍സ്‌പോര്‍ട്ട് വികസന സമിതി പ്രതിനിധി രവി പാലത്തിങ്കല്‍ പങ്കെടുത്തു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മൊബിലിറ്റി ഹബ്ബിന് എല്ലാവിധ സഹകരണവും മന്ത്രി എ കെ ശശീന്ദ്രന്‍ വാഗ്ദാനം ചെയ്തു. 300 കോടി രൂപയുടെ മൊബിലിറ്റ് ഹബ്ബ് ആലപ്പുഴയില്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക