|    Apr 27 Thu, 2017 12:26 pm
FLASH NEWS

ഗതാഗത പരിഷ്‌കാരത്തിനെതിരേ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു

Published : 29th October 2016 | Posted By: SMR

ചാവക്കാട്: നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കാരത്തിനെതിരേ വ്യാപാരികള്‍ കടകളടച്ചിട്ട് ഹര്‍ത്താലാചരിച്ചു. നഗരത്തില്‍ പ്രകടനവും പൊതു യോഗവും നടത്തി. വ്യാപാര ഭവനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നൂറു കണക്കിനു വ്യാപാരികള്‍ അണിനിരന്നു. പരിഷ്‌ക്കാരം നടപ്പിലാക്കിയ അധികാരികള്‍ക്കെതിരേ മുദ്രാവാക്യം വിളികളുമായാണ് വ്യാപാരികള്‍ നീങ്ങിയത്. പിന്നീട് മുനിസിപ്പല്‍ സ്‌ക്വയറില്‍ നടന്ന പൊതു യോഗം കെവിവിഇഎസ് ജില്ലാ ജനറല്‍ സെക്രട്ടറി എ ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാടിന്റെ പാരമ്പര്യവും സംസ്‌ക്കാരവും മനസ്സിലാക്കി വേണം വികസനം നടപ്പാക്കാനെന്നും എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍കൊള്ളുന്നതാവണം പരിഷ്‌ക്കാരമെന്നും അദ്ദേഹം പറഞ്ഞു.  ജനവിരുദ്ധ പരിഷ്‌ക്കാരം പുനപരിശോധിക്കണമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ് അധ്യക്ഷത പ്രസംഗത്തില്‍ പറഞ്ഞു. ജോജി തോമസ്, കെ കെ സേതുമാധവന്‍, കെ എന്‍ സുധീര്‍, പി എസ് അക്ബര്‍, പി എം അബ്ദുല്‍ ജാഫര്‍, സി ടി തമ്പി, ഷിബു, വി കെ ബി അഷറഫ് സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day