|    Jul 22 Sun, 2018 8:01 am
FLASH NEWS

ഗതാഗത പരിഷ്‌കാരം പാളി : സുല്‍ത്താന്‍പേട്ട് ജങ്ഷനില്‍ റോഡ് മുറിച്ച് കടക്കാന്‍ പറ്റാതെ യാത്രക്കാര്‍

Published : 7th September 2017 | Posted By: fsq

 

പാലക്കാട്: നഗരത്തില്‍ അടുത്തകാലത്ത് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരം കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം തീര്‍ക്കുന്നു. സുല്‍ത്താന്‍പേട്ട ജംങ്ഷനില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തില്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ പറ്റാതെ നട്ടം തിരിയുകയാണ്. ഓണത്തിരക്കു കണക്കിലെടുത്ത് നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി സുല്‍ത്താന്‍പേട്ട കവലയില്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് റോഡു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ നേരെ കോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കാനനുവദിക്കാതെ സ്റ്റേഡിയം വഴി തിരിഞ്ഞു പോവാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. സ്റ്റേഡിയം റോഡിലേക്ക് തിരിയുന്ന ഭാഗത്തെ സിഗ്നല്‍ സംവിധാനം പാടെ എടുത്തുമാറ്റിയിരിക്കുകയാണ്. വാഹനങ്ങള്‍ മുഴുവനും ഹെഡ് പോസ്റ്റ് ഓഫീസ് റോഡില്‍ നിന്നും ലെഫ്റ്റ് ഫ്രീയായ സ്റ്റേഡിയം റോഡിലേക്ക് തിരിയുന്നതോടെ ഇവിടെ യാത്രക്കാര്‍ റോഡ് കടക്കാന്‍ പാടുപെടുകയാണ്. ജിബി റോഡില്‍ നിന്നും സ്റ്റേഡിയം റോഡില്‍ നിന്നും വരുന്നവരാണ് ഇവിടെ റോഡ് മുറിച്ച് കടക്കാന്‍ പ്രയാസപ്പെടുന്നത്. സ്റ്റേഡിയം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് സിഗ്നല്‍ ഉണ്ടെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് റോഡ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് റെഡ് സിഗ്നലില്ലാത്തതാണ് കാല്‍നടയാത്രക്ക് ദുരിതമായത്. ഇവിടെ സീബ്രാലൈനുകളുണ്ടെങ്കിലും വാഹനങ്ങള്‍ നിര്‍ത്താന്‍ റെഡ് സിഗ്നല്‍ ഇല്ലാത്തതുമൂലം ചീറിപാഞ്ഞു വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കുട്ടികളടക്കമുള്ള യാത്രക്കാര്‍ റോഡുമുറിച്ചുകടക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്ന സ്ഥിതിയാണ്. എന്നാല്‍ കവലയില്‍ പോലിസുകാരുണ്ടെങ്കിലും കാല്‍നടയാത്രക്കാര്‍് റോഡ് മുറിച്ച് കടക്കാന്‍ ഉള്ള സംവിധനത്തെപ്പറ്റി ചിന്തിച്ചിട്ടില്ല. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനം ഇവിടെ നടപ്പാക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss