|    Nov 19 Mon, 2018 11:05 pm
FLASH NEWS

ഗതാഗത പരിഷ്‌കരണം ഇനിയും യാഥാര്‍ഥ്യമായില്ല; കുരുക്കഴിയാതെ കാഞ്ഞങ്ങാട് നഗരം

Published : 12th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗത പരിഷ്‌കാരത്തിന് ഒരു വയസ് പൂര്‍ത്തിയാകുേമ്പാഴും ഗതാഗത കുരുക്കിന് ഇത് വരെയും പരിഹാരം കാണാന്‍ കഴിഞ്ഞില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിഞ്ഞ ആഗസ്ത് ഒന്നു മുതലാണ് ഗതാഗത പരിഷ്‌കരണം നടപ്പിലാക്കിയത്. കെഎസ്ടിപി റോഡ് വികസനവും നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് സംവിധാനങ്ങളും കാരണം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് പുതിയ പരിഷ്‌കാരം നടപ്പാക്കിയത്.
ഒരു വര്‍ഷമായിട്ടും ഗതാഗത പരിഷ്‌കാരത്തിലൂടെ ചിലയിടങ്ങളില്‍ ഫലം കണ്ടു തുടങ്ങിയെങ്കിലും മറ്റിടങ്ങളില്‍ പരിഷകാരം കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. ഓണവും പെരുന്നാളും ഒരുമിച്ച് വരുന്നതോടെ വഴിയോര കച്ചവടക്കാര്‍ക്കും മറ്റു വ്യാപാര സ്ഥാപനങ്ങളും ആശങ്കയിലാണ്. ഓണത്തിരക്ക് വരുന്ന മുറക്ക് വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടസൗകര്യം എര്‍പെടുത്തുമെന്ന് നഗരസഭാ അധികൃതര്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഇതു വരെ സ്ഥലമൊരുക്കാന്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
കാഞ്ഞങ്ങാട് നഗരം, ഒരു പക്ഷേ സംസ്ഥാനത്തെ തന്നെ ഏറ്റവും വീതിയുള്ള നഗരങ്ങളിലൊന്നായിരിക്കാം. തീവ്ര പരിചരണ രോഗികളുമായി പോകുന്ന ആംബുലന്‍സ് വണ്ടികള്‍ പോലും ഇരുപത് മിനുറ്റിലധികം നഗരത്തില്‍ കുടുങ്ങി കിടക്കേണ്ടി വന്നിട്ടുണ്ട്. അത്യാവശ്യമായി ലക്ഷ്യത്തിലേക്കെത്തേണ്ട ഇത്തരം വാഹനങ്ങള്‍ പോലും കുരുക്കില്‍ പെട്ട് പോകുന്ന അവസ്ഥ തിരിച്ചറിഞ്ഞാണ് അവസാനമാണെങ്കിലും ഗതാഗത പരിഷ്‌കാരത്തിന് ഭരണാധികാരികള്‍ മുന്നിട്ടിറങ്ങിയത്. ചന്ദ്രഗിരി റോഡിലെ പുതിയ പാലത്തിന്റെ നിര്‍മാണത്തിനുശേഷം, അമിതഭാരം കയറ്റിയ നാഷണല്‍ പെര്‍മിറ്റ് ലോറികളും കണ്ടെയ്‌നറുകളടക്കമുള്ള വാഹനങ്ങളും ഇതു വഴിയാണ് പോകുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാത്തതും തിരിച്ചടിയായി. ഗതാഗത പരിഷ്‌കാരത്തിെന്റ ഭാഗമായി നഗരത്തിനുള്ളില്‍ തലങ്ങും വിലങ്ങും ചെറുവാഹനങ്ങള്‍ റോഡ് മറികടക്കുന്നത് തുടക്കത്തില്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
ബസ്സുകളുടെ പാര്‍ക്കിങ്ങും മാറ്റിയതോടെ ഇവിടുത്തെ തിരക്കും ഒഴിവായി വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ അവസരമൊരുങ്ങിയെങ്കിലും പിന്നീടല്ലൊം പഴയത് പോലെ തന്നെയായി. കാഞ്ഞങ്ങാട് നഗരം. ബസുകാര്‍ക്ക് തോന്നിയ രീതിയില്‍ യാത്രക്കാരെ കയറ്റിയിറക്കാന്‍ തുടങ്ങിയതോടെ ഗതാഗതകുരുക്ക് അഴിയാകുരുക്കായി മാറി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss