|    Jan 24 Tue, 2017 12:50 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗതാഗത നിയമലംഘനങ്ങളില്‍ 22 ശതമാനത്തിന്റെ കുറവ്

Published : 7th August 2016 | Posted By: SMR

ദോഹ: ഗതാഗത നിയമലംഘനങ്ങളില്‍ ജൂണ്‍ മാസം 22.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി വികസനാസൂത്രണ-സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ട മാസാന്ത സ്റ്റാറ്റിസ്റ്റിക്‌സ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1,10,606 നിയമലംഘനങ്ങളാണ് ജൂണില്‍ രേഖപ്പെടുത്തിയത്. 65,959 റഡാര്‍ നിയമലംഘനങ്ങളും 1480 സിഗ്നല്‍ നിയമലംഘനങ്ങളും രേഖപ്പെടുത്തി.
449 വാഹനാപകടങ്ങളാണ് ജൂണില്‍ സംഭവിച്ചത്. ഇതില്‍ 370 അപകടങ്ങള്‍ നിസ്സാരമായതും 60 എണ്ണം ഗുരുതരവുമാണ്. 19 അപകട മരണവും സംഭവിച്ചു.
ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ രേഖപ്പെടുത്തിയത് റയ്യാന്‍ ട്രാഫിക് ഓഫിസ് പരിധിയിലാണ്. 75 അപകടങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. 73 അപകടങ്ങള്‍ മദീന ഖലീഫ ട്രാഫിക് ഓഫിസിലും രേഖപ്പെടുത്തുകയുണ്ടായി.
16,361 തൊഴില്‍ വിസകളും 22,320 റെസിഡന്‍സ് പെര്‍മിറ്റ് കാര്‍ഡു(ആര്‍പി)കളും ജൂണ്‍ മാസം ഇഷ്യു ചെയ്തു. 16,999 ആര്‍പി കാര്‍ഡുകള്‍ റദ്ദാക്കുകയും 91,622 കാര്‍ഡുകള്‍ പുതുക്കിനല്‍കുകയും ചെയ്തു.
12,969 സ്വദേശികള്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് പദ്ധതി പ്രയോജനപ്പെടുത്തുകയുണ്ടായി. 5.31 ശതമാനത്തിന്റെ വര്‍ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.
7242 ഡ്രൈവിങ് ലൈസന്‍സുകളാണ് ജൂണില്‍ അനുവദിച്ചത്. മെയ് മാസത്തെ അപേക്ഷിച്ച് 26.1 ശതമാനം കുറവാണിത്. 9800 ലൈസന്‍സുകളാണ് മെയില്‍ അനുവദിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക