|    Sep 23 Sat, 2017 5:50 am
FLASH NEWS

ഗതാഗത കുരുക്കില്‍ കുടുങ്ങി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനായില്ല

Published : 6th August 2017 | Posted By: fsq

 

പാലക്കാട്: ഗതാഗതക്കുരുക്കില്‍ കുടുങ്ങി ഉദ്യോഗര്‍ഥികള്‍ക്ക് പിഎസ്‌സി പരീക്ഷ എഴുതാനായില്ല. ഇന്നലെ പാലക്കാട് ജില്ലക്ക് വേണ്ടി നടത്തിയ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷക്കായി പാലക്കാടിന് പുറമെ തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. തൃശൂരിലേക്ക് പരീക്ഷ എഴുതാനായി പോയ പല ഉദ്യോഗര്‍ഥികളും കുതിരാനിലും തൃശൂര്‍ നഗരത്തിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു. പാലക്കാട് നിന്ന് തൃശൂര്‍ അഞ്ചേരി പരീക്ഷാകേന്ദ്രത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് പത്ത് മിനുട്ടോളം വൈകിയതിനെ തുടര്‍ന്ന് പതിനഞ്ചോളം പേര്‍ക്ക് പരീക്ഷ എഴുതാനായില്ല.രണ്ട് മണിക്ക് തുടങ്ങുന്ന പരീക്ഷക്ക് അരമണിക്കൂര്‍ മുമ്പ് ഹാജരാവണമെന്നാണ് ചട്ടമെങ്കിലും പലര്‍ക്കും രണ്ട് മണിക്ക് ശേഷമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട് എത്താനായത്. ഗതാഗതക്കുരുക്ക് പ്രശ്‌നം സെന്ററിലെ ഉദ്യോഗസ്ഥരോട്്്്്് പറഞ്ഞെങ്കിലും അവര്‍ നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നു. ഗതാഗതപരിഷ്‌കാരത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തുണ്ടായ ഗതാഗതക്കുരുക്കും പിഎസ്‌സി പരീക്ഷ ഉദ്യോഗര്‍ഥികളെ മണിക്കുറുകളോളം കുടുക്കി. വാഹന ബാഹുല്യത്തിന് പുറമെ കനത്തമഴയും  ഗതാഗതക്കുരുക്കിനിടയാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക