|    Mar 26 Sun, 2017 4:44 pm
FLASH NEWS

ഗതാഗത കമ്മീഷണറായിരിക്കെ ക്രമക്കേട്: തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസ്

Published : 3rd September 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസ്. വിവിധ ക്രമക്കേടുകളുടെ പേരിലാണ് ത്വരിതപരിശോധനയ്ക്കു ശേഷം കേസെടുത്തത്. വാഹന പുകപരിശോധനാ കേന്ദ്രങ്ങളില്‍ ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്നു നിര്‍ബന്ധമാക്കിയതും മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്കു മാത്രമായി ഒഴിവാക്കി നല്‍കിയതും സംബന്ധിച്ച പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തിരിക്കുമ്പോഴായിരുന്നു തച്ചങ്കരിയുടെ അനധികൃത ഇടപെടലുകള്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാലക്കാട് ആര്‍ടിഒ ശരവണനുമായുള്ള പണമിടപാടുകള്‍ സംബന്ധിച്ച തച്ചങ്കരിയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് വിജിലന്‍സ് തെളിവായി ശേഖരിച്ചു. ഈ കേസില്‍ പാലക്കാട് ആര്‍ടിഒയാണ് രണ്ടാം പ്രതി.
വാഹന ഇടപാടുകാര്‍ക്ക് പിഴ ഇളവുനല്‍കിയത് സംബന്ധിച്ചും പരാതിയുണ്ടായിരുന്നു. തിരുവനന്തപുരത്തെ വാഹന ഡീലറും ഈ കേസില്‍ പ്രതിയാണ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക വിഭാഗമാണ് അന്വേഷിക്കുക. തച്ചങ്കരിയുടെ ആറു മാസത്തെ ഉത്തരവുകള്‍ പരിശോധിക്കണമെന്ന പരാതി വിജിലന്‍സിനു ലഭിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക