|    Aug 19 Sun, 2018 2:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗതാഗതത്തില്‍ നിയന്ത്രണം

Published : 11th August 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം ടൗണ്‍ (നോര്‍ത്ത്) ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും ഈ മാസം 14നും ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി അടക്കം എട്ട് തീവണ്ടികള്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കും. രാവിലെ 6.45ന് എറണാകുളം ജങ്ഷന്‍ (സൗത്ത്) സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് , കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്ക് 2.35ന് പുറപ്പെടുന്ന കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളത്ത് നിന്നും രാവിലെ ആറിനുള്ള എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂരില്‍ നിന്നും ഉച്ചയ്ക്ക് 1.05നുള്ള ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ , രാവിലെ 9.05നുള്ള ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ , 10.55നുള്ള തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, രാവിലെ 7.25നുള്ള എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍, ഉച്ചയ്ക്ക് 2.55നുള്ള നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ എന്നീ തീവണ്ടികളുടെ സര്‍വീസുകളാണ് മൂന്നുദിവസം പൂര്‍ണമായും റദ്ദാക്കിയത്. ഇന്നും 13നും തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) ഒരു മണിക്കൂര്‍ വൈകി രാത്രി 11.30നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ഈ ട്രെയിന്‍ 2.50 മണിക്കൂര്‍ പിടിച്ചിടും. ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്ത് അരമണിക്കൂറും എറണാകുളം ജങ്ഷനില്‍ രണ്ടര മണിക്കൂറും പിടിച്ചിടും.
14നുള്ള എറണാകുളം-പൂനെ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് ഒരു മണിക്കൂര്‍ വൈകി രാവിലെ 6.15നാണ് എറണാകുളം ജങ്ഷനില്‍ നിന്ന് സര്‍വീസ് തുടങ്ങുക. ട്രെയിന്‍ റദ്ദാക്കിയതു മൂലമുള്ള യാത്രക്കാരുടെ അസൗകര്യം കണക്കിലെടുത്ത് ഇന്നും 12, 14 തിയ്യതികളിലും ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജങ്ഷനും ഗുരുവായൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസിന് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss