|    Jul 17 Tue, 2018 9:40 am
FLASH NEWS

ഗതാഗതക്കുരുക്ക്; പരിഹാരം തേടി ട്രാഫിക് വിദഗ്ധന്റെ സന്ദര്‍ശനം

Published : 6th September 2017 | Posted By: fsq

 

പുത്തനത്താണി: പുത്തനത്താണിയില്‍ പരിസര ടൗണുകളിലും കൂടി വരുന്ന ഗതാഗത കുരുക്കിന് പരിഹാരം തേടി ട്രാഫിക് വിദഗ്ധനും മുന്‍ റോഡ് സേഫ്റ്റി അംഗവുമായ ഉബേന്ദ്ര നാരായണന്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പുത്തനത്താണി, വൈലത്തൂര്‍, പാലച്ചിറമാട് തുടങ്ങിയ ഗതാഗത പ്രശ്‌നം അനുഭവിക്കുന്ന സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.  പുത്തനത്താണിയില്‍  ദേശീയപാതയില്‍ ഡിവൈഡര്‍ വച്ചു വണ്‍വെ നടപ്പില്‍ വരുത്തുവാനും, സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ്ങ് സൗകര്യം ഏര്‍പ്പെടുത്തുവാനും നിര്‍ദ്ദേശിച്ചു. കൂടാതെ ബസ്സറ്റാന്റിനോട് ചേര്‍ന്നുള്ള ഓട്ടോസ്റ്റാന്റും കോട്ടക്കല്‍ റോഡിലെ ലോറി സ്റ്റാന്റും മാറ്റും. വൈലത്തൂരില്‍ കോട്ടക്കല്‍ ഭാഗത്ത് നിന്നും തിരൂരിലേക്ക് വരുന്ന വാഹനങ്ങള്‍ പൊന്മുണ്ടം ബൈപാസിലൂടെ വന്നു ടൗണില്‍ കയറുവാനും ടൗണിലെ ഓട്ടോ സ്റ്റാന്റിറ് മറ്റൊരു സ്ഥലം കണ്ടെത്തുവാനും നിര്‍ദ്ദേശിച്ചു. സ്ഥിരം അപകടമേഖലയായ പാലച്ചിറമാട് ഇറക്കത്തില്‍ സോഫ്റ്റ് ഹംബുകളും പിങ്കിംങ്ങ് ലൈറ്റുകളും സ്ഥാപിക്കുവാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.കല്‍പകഞ്ചേരി എസ്‌ഐ പി എസ് മഞ്ജിത് ലാല്‍, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളയോടത്ത് സുബൈര്‍, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.മുഹമ്മദ് ഇസ്മായീല്‍, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ, സ്റ്റാന്റിംങ്ങ് കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംബന്ധിച്ചു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനായി മൂന്ന് പഞ്ചായത്തുകളിലും ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം ഉടന്‍ ചേരുമെന്ന് കല്‍പകഞ്ചേരി എസ്‌ഐ പി എസ് മഞ്ജിത്‌ലാല്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss